കൊല്ലം: കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനു ശേഷം 37517 പാർട്ടി അംഗങ്ങളുടെ വർധനയുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 527678 ൽനിന്ന് 564895 ആയി മെംബർഷിപ് ഉയർന്നു. ബ്രാഞ്ചുകൾ 3247 എണ്ണം വർധിച്ച് 38426 ആയി. 2444 ലോക്കൽ കമ്മിറ്റികളാണ് ഇപ്പോൾ പാർട്ടിക്ക്. കഴിഞ്ഞതിൽനിന്ന് 171 ആണ് വർധന.
ഏരിയ കമ്മിറ്റികൾ 210 ആയി. ബ്രാഞ്ച് സെക്രട്ടറിമാരിൽ 2597 പേർ സ്ത്രീകളാണ്. നേരത്തെ 1991 ആയിരുന്നു. ലോക്കൽ സെക്രട്ടറിമാരിലും 40 പേർ വനിതകളാണ്. ഇതാദ്യമായി മൂന്ന് ഏരിയ സെക്രട്ടറിമാരും വനിതകളാണ്.
സ്തീ പ്രാതിനിധ്യം ഇനിയും ഉയരണമെന്നാണ് പാർട്ടി നിലപാട്. സംസ്ഥാന സമ്മേളനത്തിൽ 486 പ്രതിനിധികളും അതിഥികളും നിരക്ഷകരുമായി 44 പേരുമടക്കം 530 പേരാണുള്ളത്. ഇതിൽ 75 പേർ സ്ത്രീകളാണന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.