സംഘടനാ വീഴ്ചക്കെതിരെ രൂക്ഷവിമർശനം, സി.പി.എം സെക്രട്ടേറിയറ്റ്​ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യം

തി​രു​വ​ന​ന്ത​പു​രം: നേ​തൃ​ത്വ​ത്തി​നും സം​ഘ​ട​നാ​വീ​ഴ്ച​ക്കു​മെ​തി​രെ സി.​പി.​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​ന്നോ ര​ണ്ടോ വ്യ​ക്​​തി​ക​ളു​ടെ ത​ല​യി​ൽ മാ​ത്രം കെ​ട്ടി​വ​ക്കാ​നാ​കി​ല്ലെ​ന്നും സം​ഘ​ട​നാ വീ​ഴ്ച​യാ​ണ്​ ക​ന​ത്ത പ​രാ​ജ​യ​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്നു​മു​ള്ള വി​മ​ർ​ശ​ന​മാ​ണ്​ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പു​നഃ​സം​ഘ​ട​ന വേ​ണ​മെ​ന്നും പാ​ർ​ട്ടി പ്ലീ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നി​ലും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നി​ലും മാ​ത്രം ചു​മ​ത്താ​നു​ള്ള നീ​ക്ക​മു​ണ്ട്.

ഇ​ത്​ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. മു​ന്ന​ണി സം​വി​ധാ​ന​ത്തി​ലാ​ണ്​ മ​ത്സ​രി​ച്ച​ത്. അ​തി​നാ​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. എ​ന്നാ​ൽ സി.​പി.​ഐ, കേ​ര​ള കോ​ൺ​ഗ്ര​സ്​ (എം) ​എ​ന്നീ ഘ​ട​ക​ക​ക്ഷി​ക​ളി​ൽ ​ നി​ന്നു​ണ്ടാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തി​ന്​ യോ​ജി​ച്ച​ത​ല്ലെ​ന്ന അ​ഭി​പ്രാ​യ​വും യോ​ഗ​ത്തി​ലു​ണ്ടാ​യി.

ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി കോ​ട്ട​ക​ളി​ലു​ണ്ടാ​യ തോ​ൽ​വി സം​ഘ​ട​നാ പാ​ളി​ച്ച​യാ​ണ്. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം തി​രി​ച്ച​ടി​ച്ചു. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ​തെ​ന്ന്​ പ​റ​യാ​ൻ ക​ഴി​യി​ല്ല. 10 വ​ർ​ഷം എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ഭ​ര​ണ​ത്തി​ന്​ ശേ​ഷം ജ​ന​ങ്ങ​ൾ ഒ​രു മാ​റ്റം​ ആ​ഗ്ര​ഹി​ച്ചു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ യു.​ഡി.​എ​ഫി​ന്​ ഇ​ത്ര​യും സീ​റ്റു​ക​ൾ ല​ഭി​ച്ച​തെ​ന്ന വി​ല​യി​രു​ത്ത​ലും ഉ​ണ്ടാ​യി.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഇ​ല്ലെ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് റി​പ്പോ​ർ​ട്ടും സം​സ്ഥാ​ന സ​മി​തി ച​ർ​ച്ച ചെ​യ്തു. എ​ല്ലാ​ത​ല​ത്തി​ലും സം​ഘ​ട​നാ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നും പാ​ർ​ട്ടി​യി​ൽ അ​ടി​മു​ടി തി​രു​ത്ത്​ വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. ന​യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ നേ​തൃ​ത്വം വ്യ​ക്ത​ത വ​രു​ത്തി​യി​ല്ല. ക​ണ്ണൂ​രി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ സം​സ്ഥാ​ന​ത്താ​കെ തി​രി​ച്ച​ടി​യാ​യി. പി.​എം.​ശ്രീ വി​വാ​ദ​ത്തി​ൽ സി.​പി.​ഐ സ​മീ​പ​നം തെ​റ്റാ​യി. വി​ക​ല​മാ​യ രാ​ഷ്ട്രീ​യ കൗ​ശ​ല​മാ​ണ് സി.​പി.​ഐ പ്ര​ക​ടി​പ്പി​ച്ച​ത്. ബി.​ജെ.​പി ഡീ​ൽ ആ​ക്ഷേ​പ​ത്തി​ന് ശ​ക്തി പ​ക​രാ​ൻ ഇ​ത്​ കാ​ര​ണ​മാ​യി.

കേ​ര​ളാ കോ​ൺ​ഗ്ര​സ്​ എ​മ്മി​ന്‍റെ അ​സ്ഥി​ര​ത ക്രൈ​സ്ത​വ വോ​ട്ടു​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി. എ​ന്നാ​ൽ, കെ. ​രാ​ധാ​കൃ​ഷ്​​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പൊ​ളി​റ്റ്​ ബ്യൂ​റോ അം​ഗം പി​ണ​റാ​യി വി​ജ​യ​നോ സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നോ മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. പ​ക​രം വി​മ​ർ​ശ​ന​ങ്ങ​ൾ കു​റി​ച്ചെ​ടു​ത്തു. ജി​ല്ലാ​ത​ലം മു​ത​ൽ ബ്രാ​ഞ്ച് ത​ലം വ​രെ വി​ശ​ദ​മാ​യി ക​മ്മി​റ്റി​ക​ൾ ചേ​രാ​നും തീ​രു​മാ​നി​ച്ചു. ജൂ​ൺ അ​ഞ്ചി​ന്​ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും 6,7 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന സ​മി​തി യോ​ഗ​വും ചേ​രും. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ്​ പ​ദ​വി സം​ബ​ന്​​ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി​ല്ല. ജ​ന.​സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, പൊ​ളി​റ്റ്​ ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Strong criticism against organizational failures, demand for reorganization of CPM Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.