ഇവിടെ മത്സരിക്കാൻ സി.പി.എമ്മിന് പാർട്ടി ചിഹ്നം വേണ്ടേ വേണ്ട
തിരൂരങ്ങാടി: തദ്ദേശ തെരഞ്ഞെടുപ്പിൽ എ.ആർ നഗർ പഞ്ചായത്തിൽ ഇത്തവണയും സി.പി.എമ്മിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സ്ഥാനാർഥികളില്ല.
എൽ.ഡി.എഫിൽ സി.പി.എം 17 സീറ്റിലാണ് മത്സരിക്കുന്നത്. എന്നാൽ, ഒരാൾ പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നില്ല. 17 സ്ഥാനാർഥികളും സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരം.
കാലങ്ങളായി ഇവിടെ സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാറില്ല. യു.ഡി.എഫ് കോട്ടയിൽ പൊതുസ്വാതന്ത്രനെയാണ് സി.പി.എം രംഗത്തിറക്കുന്നത്. എന്നാൽ, ഐ.എൻ.എല്ലിന് നൽകിയ രണ്ട് സീറ്റിലും അവരുടെ തുലാസ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് (എസ്), കേരള കോൺഗ്രസ് (എം) എന്നിവർ ഓരോ സീറ്റിലും മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.