സി.പി.എം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

കാസർകോട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും പെയിന്റിങ്ങ് തൊഴിലാളിയുമായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കൊയാമ്പുറത്തെ ബാലന്‍-ജാനകി ദമ്പതികളുടെ മകന്‍ പ്രിയേഷ് (32) ആണ് മരിച്ചത്.

സി.പി.എം കൊയാമ്പുറം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്‌.ഐ നീലേശ്വരം മേഖലാ ജോയിന്റ് സെക്രട്ടറിയുമാണ്. പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. കബഡി താരം കൂടിയാണ് പിയേഷ്.

പാര്‍ടി, യുവജന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കോവിഡ് കാലത്ത് വീടുകളില്‍ ഭക്ഷണ സാധനങ്ങള്‍ ഉൾപ്പെടെ എത്തിച്ച് നല്‍കി പ്രശംസ പിടിച്ചുപറ്റിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന പ്രദേശത്തെ ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് ബുധനാഴ്ച രാത്രി വരെ പ്രിയേഷ് എല്ലാ ഏര്‍പാടുകളും ചെയ്തുകൊടുത്തിരുന്നുവെന്നാണ് പറയുന്നത്.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നായിരുന്നു. ഇന്നാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍: അജിത് കുമാര്‍, അജിത.

News Summary - CPM branch secretary hanged himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.