പാറശ്ശാല: നോക്കുകൂലി നല്‍കാത്തതിന് യുവാവിന് ക്രൂര മര്‍ദനം. ഗുരുതരമായി പരിക്കേറ ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശ്ശാല ഇഞ്ചിവിള തേവരി വിളവീട്ടില്‍ സെന്തില്‍ റോയി (36) ക്ക് ആണ് മർദ്ദനമേറ്റത്. തെൻറ മേൽ ഓട്ടോ കയറ്റി ഇറക്കി കൊല്ലാന്‍ ശ്രമിച്ചതായും റോയി മൊഴി നൽകിയിട്ടുണ്ട്. കേസിൽ സി.പി.എം പാറശ്ശാല നടുതോട്ടം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ നടുതോട്ടം പ്രദീപിനെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു സി.പി.എം പ്രവർത്തകർ ഒളിവിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പാറശ്ശാല മേഖലയിലെ ചക്ക വ്യാപാരിയായ സെന്തില്‍ റോയിയോട് പ്രദീപ് അടങ്ങുന്ന മൂന്നംഗസംഘം നോക്കുകൂലിയായി പണം ആവശ്യപ്പെട്ടത്രെ. നല്കാന് വിസ്സമ്മതിച്ച സെന്തിലിനെ മൂന്നംഗസംഘം ഓട്ടോയില്‍ കയറ്റി സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിക്കുകയും അവശനായി റോഡില്‍ കിടന്ന റോയിയുടെ ദേഹത്തുകൂടി ഓട്ടോ കയറ്റി ഇറക്കുകയുമായിരുന്നെന്ന് പാറശ്ശാല പൊലീസില്‍ നല്കിയ പരാതിയിൽ പറയുന്നു.
അറസ്റ്റിലായ പ്രദീപിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. മറ്റുള്ളവര്‍ക്ക് െതരച്ചില്‍ തുടരുകയാണെന്ന് പാറശ്ശാല സി.ഐ മുഹമ്മദ് റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.