മുക്കം: തെരഞ്ഞെടുപ്പിൽ നിലംപതിക്കുമെന്ന് വ്യക്തമായതോടെ ബി.ജെ.പി ശബരിമല പ്രശ്നം ക ത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസ മ്മേളനത്തിൽ ആരോപിച്ചു. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനപരമായ ഉറപ്പ് നല്‍കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന ഭക്തരെ കബളിപ്പിക്കുന്നതാണ്. വിഷയത്തിൽ ബി.ജെ.പി സര്‍ക്കാറിന് നിയമ നിർമാണം നടത്താമായിരുന്നു. അന്ന് അത് ചെയ്തില്ല. പകരം ഇത് സുവർണാവസരമെന്ന് പറഞ്ഞ് അക്രമം അഴിച്ചുവിടുകയായിരുന്നു.
ശബരിമല വിഷയത്തില്‍ നിയമനിർമാണം വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടതാണ്. അന്ന് കേന്ദ്രത്തിന് അതിന് കഴിയില്ലെന്നു പറഞ്ഞ് തര്‍ക്കിക്കുകയാണ് ശ്രീധരന് പിള്ള ചെയ്തത്. വരുംതലമുറയെയും കടക്കെണിയിലാക്കുന്ന മസാല ബോണ്ടിെൻറ കാര്യത്തില്‍ സത്യം തുറന്നുപറയാന്‍ തയാറാവാതെ കള്ളക്കഥകള്‍ പ്രചരിപ്പിക്കാനാണ് ധനമന്ത്രി തോമസ് ഐസക്കും സി.പി.എമ്മും ശ്രമിക്കുന്നത്.
കിഫ്ബി ബോണ്ടില്‍ 12 കൊല്ലംകൊണ്ട് 2500 കോടി രൂപക്ക് 5410 കോടി തിരിച്ചടക്കേണ്ടി വരുമ്പോള്‍ കൊച്ചി മെട്രോ എടുത്ത വായ്പ 12 വര്‍ഷംകൊണ്ട് 4694 കോടി തിരിച്ചടച്ചാല്‍ മതി. അതായത്, മസാല ബോണ്ട് ഒഴിവാക്കി മെട്രോ മോഡലില്‍ ധനസമാഹരണം നടത്തിയിരുന്നെങ്കില്‍ 24 ൈഫ്ല ഓവറുകള്‍ സ്ഥാപിക്കാനുള്ള പണം ലാഭിക്കാമായിരുന്നു. പെരിയയില്‍ ഇരട്ടക്കൊലയില്‍ സി.പി.എം നേതൃത്വത്തിനുള്ള പങ്ക് പുറത്തുവന്നിരിക്കുകയാണ്. ജില്ല നേതൃത്വത്തിെൻറ പൂർണമായ അറിവും സമ്മതവും ഇല്ലാതെ ഒരു ഏരിയ സെക്രട്ടറി ഇത്തരമൊരു കൊടും ക്രൂരത ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.