തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, തപൻ സെൻ, സുഭാഷിണി അലി, കേന്ദ്ര കമ്മിറ്റി അംഗം വിജൂ കൃഷ്‌ണൻ എന്നിവരുടെ കേരളത്തിലെ തെരഞ്ഞെടുപ്പുപര്യടനം 15ന് തുടങ്ങും.
യെച്ചൂരി 16 ന് കാസർകോട്, കണ്ണൂർ, 17 ന് വടകര, കോഴിക്കോട്, 18 ന് പാലക്കാട്, ആലത്തൂർ, 19 ന് ചാലക്കുടി, പത്തനംതിട്ട, 20 ന് ആലപ്പുഴ, കൊല്ലം, 21 ന് ആറ്റിങ്ങൽ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും.
പ്രകാശ് കാരാട്ട് 15 ന് തിരുവനന്തപുരം, 16 ന് ആറ്റിങ്ങൽ, 17 ന് ആലപ്പുഴ, 18 ന് ചാലക്കുടി, 19 ന് പാലക്കാട്, 20 ന് കണ്ണൂർ, 21 ന് വടകര, 22 ന് കാസർകോട് എന്നിവിടങ്ങളിലും ബൃന്ദ കാരാട്ട് 15 ന് കണ്ണൂർ, 16 ന് കോഴിക്കോട്, 17 ന് ആലത്തൂർ, 18 ന് പാലക്കാട്, 19 ന് തൃശൂർ, 20 ന് എറണാകുളം, 21 ന് ഇടുക്കി, 22 ന് പത്തനംതിട്ട എന്നിവിടങ്ങളിലും യോഗങ്ങളിൽ സംസാരിക്കും.
തപൻ സെൻ 16, 17, 18 തീയതികളിൽ കോഴിക്കോട്, 19 ന് വടകര, 20 ന് എറണാകുളം, 21 ന് കൊല്ലം എന്നിവിടങ്ങളിലും സുഭാഷിണി അലി 15 ന് പാലക്കാട്, 16 ന് മലപ്പുറം, പൊന്നാനി, 17 ന് ചാലക്കുടി, 18 ന് ഇടുക്കി, 19 ന് കോട്ടയം, 20 ന് മാവേലിക്കര, 21 ന് കൊല്ലം, 22 ന് ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലും
വിജൂ കൃഷ്‌ണൻ 16 ന് ഇടുക്കി, 17 ന് പത്തനംതിട്ട, 18 ന് ചാലക്കുടി, 19 ന് ആലത്തൂർ, 20 ന് പൊന്നാനി, മലപ്പുറം, 21 ന് വയനാട്, 22 ന് കാസർകോട്, 23 ന് കണ്ണൂർ എന്നിവിടങ്ങളിലും പര്യടനത്തിന് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.