ദേശീയഗാനം: ആർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന്​ സി.പി.എം

തിരുവനന്തപുരം: ദേശീയഗാനത്തെ അപമാനിച്ചെന്ന  കേസിൽ രാജ്യദ്രോഹക്കുറ്റം  ചമുത്തിയ പൊലീസ്​ നടപടി വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. ദേശീയഗാന വിഷയത്തില്‍ ആർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി ഒൗദ്യോഗിക ഫേസ്​ബുക്​ പേജിലൂടെ അറിയിച്ചു. അതേസമയം നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളിൽ നിന്ന്​ ശ്രദ്ധ തിരിക്കാനാണ്​ ദേശീയഗാനം സംബന്ധിച്ച്​  വിവാദമുണ്ടാക്കുന്നതെന്നും ഇതിനെ കരുതിയിരിക്കണമെന്നും ഫേസ്​ബുക്ക്​ പോസ്​റ്റിൽ ആവശ്യപ്പെടുന്നുണ്ട്​.

എഴുത്തുകാരന്‍ കമല്‍ സി ചവറക്കെതിരെ സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി പത്രങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര വകുപ്പി​​െൻറ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്​. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്​ സിപിഎം എതിരാണെന്നും ഫേസ്​ബുക്​ പോസ്​റ്റിൽ പറയുന്നു.

Tags:    
News Summary - cpm against sedition charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.