തിരുവനന്തപുരം: കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാൻ ലക്ഷ്യമിട്ട നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച വിഷയത്തിൽ പരസ്യപ്രതികരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല. രക്തസാക്ഷി മണ്ഡപത്തിനു സമീപം നടക്കുന്ന െഎക്യദാർഢ്യ സമരത്തിൽ പെങ്കടുത്ത മുഖ്യമന്ത്രി ഗവർണർ അനുമതി നിഷേധിച്ച വിഷയം പരാമർശിച്ചതേയില്ല. നടപടിയിൽ സർക്കാറിെൻറ പ്രതിഷേധം ചൊവ്വാഴ്ച രാത്രി കത്തിലൂടെ ഗവർണറെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അതേസമയം ഗവർണറുടെ നടപടിയെ വിമർശിച്ച് സി.പി.എം രംഗത്തുവന്നു. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ ആരോപിച്ചു. നിയമസഭ വിളിക്കാൻ സംസ്ഥാന സർക്കാറിെൻറ അഭ്യർഥന നിരാകരിക്കുന്നതു വഴി തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിക്കപ്പെട്ടത്. ഇത് ഗവർണർ വഹിക്കുന്ന ഭരണഘടനപരമായ പദവിയുെട ഉയർന്ന നിലവാരത്തെ പരിഗണിക്കാത്ത ഒന്നാണ്.
ഗവർണർ ഇത്തരം കാര്യങ്ങളിൽ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടത്. എപ്പോഴാണ് നിയമസഭ ചേരുന്നതെന്ന് സാധാരണ ഗതിയിൽ സംസ്ഥാന സർക്കാർ എടുക്കുന്ന തീരുമാനമാണ്.ഭരണഘടന സ്ഥാപനമെന്ന നിലയിൽ ഗവർണർ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.