കണ്ണൂർ: ബി.ജെ.പി പ്രവർത്തകനായ പിണറായി പാനുണ്ടയിലെ മാണിയത്ത് സത്യനെ കൊലപ്പെടുത്തിയ കേസിൽ എട്ട് സി.പി.എം പ്രവർത്തകരെ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ കോടതി വെറുതെ വിട്ടു. കൂത്തുപറമ്പ് സ്വദേശികളായ മനോരാജ് എന്ന നാരായണൻ, മനുപ്, അബ്ദുൾ റഹീം, അജേഷ്, ഷെഫീഖ്, ശ്രീജേഷ്, ദിലീപ്, സെജീർ എന്നിവരാണ് കേസിലെ പ്രതികൾ
2008 മാർച്ച് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കൂത്തുപറമ്പിലെ ജോലി സ്ഥലത്ത് നിന്ന് സത്യനെ വിളിച്ചിറക്കിയ പ്രതികൾ എരുവട്ടിപാനുണ്ടയിൽ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് കേസ് .പ്രതികൾക്ക് വേണ്ടി ജെ ജോസ്, എൻ ആർ ഷാനവാസ് എന്നിവർ ഹാജരായി. 2008 ൽ തലശ്ശേരി മേഖലയിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിലാണ് സത്യൻ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.