തിരുവനന്തപുരത്ത്​ സി.പി.എം പ്രവർത്തകന്​ വെ​േട്ടറ്റു

തിരുവനന്തപുരം: ബൈക്കുകളിൽ ആയുധവുമായെത്തിയ സംഘം ശ്രീകാര്യത്ത്​ സി.പി.എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ചു. വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ്.​ സാജുവിനാണ്​ വെ​േട്ടറ്റത്​. തലക്കും കൈകാലുകൾക്കും ഗുരുതരമായി വെട്ടേറ്റ സജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്​ പിന്നിൽ ആർ.എസ്.​എസുകാരാണെന്ന്​ സി.പി.എം ആരോപിച്ചു.

ബുധനാഴ്ച രാത്രി 9.30ന് ശ്രീകാര്യം ഇടവക്കോട് ജങ്​ഷനിലായിരുന്നു സംഭവം. സുഹൃത്തിനോട് സംസാരിച്ച് നിൽക്കുകയായിരുന്ന സാജുവിനെ നിരവധി ബൈക്കുകളിൽ മാരക ആയുധങ്ങളുമായെത്തിയ സംഘം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സാജു അടുത്തുള്ള കടയിലേക്ക് ഒാടിക്കയറിയെങ്കിലും കടയിലിട്ടും വെട്ട് തുടർന്നു. ബഹളം കേട്ട് ഓടിയെത്തിയവരാണ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്​ത്രക്രിയക്ക് വിധേയനാക്കിയ സാജുവി​െൻറ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി  അധികൃതർ പറഞ്ഞു. 

ശ്രീകാര്യം ഇടവക്കോട്ട്​ ആർ.എസ്​.എസ്​ കാര്യവാഹക്​ രാജേഷ്​ കൊല്ലപ്പെട്ട സംഭവത്തിന്​ പിന്നിൽ സി.പി.എം ആണെന്ന ആരോപണം നിലനിൽക്കുകയായിരുന്നു. അതിനുശേഷം ഇടവക്കോട് ജങ്​ഷനിലെ സാജുവി​െൻറ വീടിനുനേരെ രണ്ടുതവണ ബോംബേറ്​ നടന്നിരുന്നു. പൊലീസ്​ അന്വേഷണം ആരംഭിച്ചു. സ്​ഥലത്ത്​  സംഘർഷാവസ്​ഥ നിലനിൽക്കുന്നതിനാൽ ശക്​തമായ സുരക്ഷയും ഏർപ്പെടുത്തി. 
 

Tags:    
News Summary - CPM Activist Attacked Thiruvananthapuram-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.