ഏക സിവിൽ കോഡ്: മുസ്‌ലിം കോഓഡിനേഷൻ കമ്മിറ്റി സെമിനാറിൽ സി.പി.എം പങ്കെടുക്കും

കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്‌ലിം കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാറിൽ സി.പി.എം പങ്കെടുക്കും. ജൂലൈ 26ന് വൈകീട്ട് നാലിന് കോഴിക്കോട് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിൽ ‘ഏക സിവിൽ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ’ എന്ന ശീർഷകത്തിലാണ് സെമിനാർ. സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പാർട്ടി ജില്ല കമ്മിറ്റി അംഗവും കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കൂടിയായ കെ.ടി. കുഞ്ഞിക്കണ്ണൻ പങ്കെടുക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു.

കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന സെമിനാർ പ്രമുഖ നിയമജ്ഞനും ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ അഡ്വ. എം.എ. സുബ്രഹ്‌മണ്യം ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടന നേതാക്കൾ, മത മേലധ്യക്ഷന്മാർ, നിയമജ്ഞർ, മതപണ്ഡിതർ എന്നിവരും സെമിനാറിൽ സംസാരിക്കും. അതേസമയം, സി.പി.എം കോഴിക്കോട്ട് സംഘടിപ്പിച്ച ഏക സിവിൽ കോഡ് സെമിനാറിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ചെങ്കിലും കോൺഗ്രസിനെ മാറ്റിനിർത്തിയെന്ന് ചൂണ്ടിക്കാട്ടി അവർ പങ്കെടുത്തിരുന്നില്ല.

Tags:    
News Summary - CPIM will participate in the seminar Uniform civil code of Muslim coordination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.