Posted On
date_range Updated On
date_range കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പെൻറ സഹോദരൻ ബി.ജെ.പിയിൽ ചേർന്നെന്ന് കെ.സുരേന്ദ്രൻ
കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പെൻറ സഹോദരൻ ശശി ബി.ജെ.പിയിൽ ചേർന്നെന്ന് സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അറിയിച്ചു. ബി.ജെ പിയുടെ തലശ്ശേരി മണ്ഡലം ഓഫിസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവിൽ നിന്നും ശശി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ശശി സി.പി.എമ്മിെൻറ സജീവ പ്രവർത്തകനാണെന്നാണ് ബി.ജെ.പി വാദം. എന്നാൽ വിഷയത്തിൽ സി.പി.എം പ്രതികരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.