തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ തൈക്കാട് വാർഡിലെ ബി.ജെ.പി സ്ഥാനാർഥി സി.പി.എം നേതാവ് കെ. അനിരുദ്ധന്റെ മകനും മുന്‍ എം.പി എ. സമ്പത്തിന്റെ സഹോദരനുമായ എ. കസ്തൂരി. ബി.ജെ.പി വ്യാഴാഴ്‌ച പുറത്തിറക്കിയ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലാണ് കസ്‌തൂരിയുടെ പേരുള്ളത്.
ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റാണ് കസ്‌തൂരി. പാർട്ടി ആസ്ഥാനത്ത് നടന്ന സ്ഥാനാർഥി പ്രഖ്യാപനത്തിൽ സി.പി.എം നേതാക്കളുമായുള്ള ബന്ധം പരാമർശിച്ചാണ് കസ്തൂരിയെ ജില്ല പ്രസിഡന്റ് കരമന ജയൻ സ്വാഗതം ചെയ്തത്.
കുമ്മനം രാജശേഖരന്‍ കസ്തൂരിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കുമ്മനത്തെ കാല്‍ തൊട്ടുവണങ്ങി. 31 പേരുടെ പട്ടികയാണ് ബി.ജെ.പി പുറത്തിറക്കിയത്. നിലവില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് വാര്‍ഡാണ് തൈക്കാട്. ജി. വേണുഗോപാലാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സി.എം.പി നേതാവ് എം.ആർ. മനോജാണ് യു.ഡി.എഫ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.