കെ.എസ്​.യു-സി.പി.എം സംഘർഷം; ആലപ്പുഴ നഗരത്തിൽ ഇന്ന് ഹർത്താൽ

ആലപ്പുഴ: സംസ്ഥാന സമരകാഹള സമ്മേളനത്തി​​​​​െൻറ ഭാഗമായി കെ.എസ്​.യു നടത്തിയ റാലി അക്രമാസക്തമായതോടെ ആലപ്പുഴ നഗരം ശനിയാഴ്​ച വൈകുന്നേരം മുതൽ മണിക്കൂറുകളോളം തെരുവുയുദ്ധത്തി​​​​​െൻറ പ്രതീതിയിലായി. ബീച്ച്​ റോഡ്​ വഴി നഗരത്തിലേക്ക്​ പ്രവേശിച്ച റാലിക്കിടെ ഒരുസംഘം പ്രവർത്തകർ റോഡരികിലെ സി.പി.എമ്മി​​​​​െൻറയും ഡി.​വൈ.എഫ്​.​െഎയുടെയും കൊടികളും കൊടിമരങ്ങളും നശിപ്പിക്കുകയും പ്ര​േകാപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്​തതാണ്​ സംഭവങ്ങൾക്ക്​ തുടക്കം. ഇവരെ അനുനയിപ്പിക്കാൻ ​നേതാക്കൾ ശ്രമിച്ചെങ്കിലും കാര്യമായി ഫലം കണ്ടില്ല. റാലി ഇരുമ്പുപാലം കടന്ന്​ ചെത്തുതൊഴിലാളി യൂനിയൻ ഒാഫിസിന്​ സമീപം​ എത്തിയപ്പോൾ ഒാഫിസിന്​ മുന്നിലെ കൊടികളും മറ്റും നശിപ്പിച്ചു.  ഒാ​േട്ടാറിക്ഷകൾക്കും മറ്റും കല്ലേറിൽ കേടുപാട്​ സംഭവിച്ചു.

സമ്മേളനത്തിന്​ എത്തിയ നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ്​ ചെന്നിത്തല, എം.എം. ഹസൻ, പി.ടി. തോമസ് എം.എല്‍.എ ഉൾപ്പെടെയുള്ളവർ മുല്ലക്കലിലെ വേദിയിൽനിന്ന്​​ മടങ്ങിയ ഉടനെയാണ്​ സി.പി.എം പ്രവർത്തകർ എത്തിയത്​. അക്രമത്തിന്​ മറുപടി പറയാൻ സംഘം ചേർന്നെത്തിയ ഇവരെ വടികളുമായി കെ.എസ്​.യു പ്രവർത്തകർ നേരിട്ടു. ഏറെനേരം കല്ലേറി​ലും ഏറ്റുമുട്ടലി​ലും ബഹളത്തി​ലും വേദിയുടെ പരിസരം മുങ്ങി. അടികൊണ്ടും വീണും പലർക്കും പരിക്കേറ്റു. പ്രവർത്തകരെ കൊണ്ടുവന്ന ആറോളം ബസുകൾക്കുനേരെ കല്ലേറുണ്ടായി. സി.പി.എം പ്രവർത്തകരുടെ ആക്രമണം നേരിടാൻ കഴിയാതെ ഭൂരിഭാഗം കുട്ടികളും ഒാടി. പലരും വന്ന വാഹനങ്ങളിൽ അഭയംതേടി. 

വൻ പൊലീസ്​ സന്നാഹമാണ്​ ജില്ല പൊലീസ്​ മേധാവി എസ്​. സുരേന്ദ്ര​​​​​െൻറ നേതൃത്വത്തിൽ വിവരമറിഞ്ഞ്​ എത്തിയത്​. ആറോളം ബസുകളുടെയും പത്തോളം കാറുകളുടെയും ചില്ല്​ തകർന്നു. കൊടിക്കുന്നിൽ സുരേഷ്​ എം.പിയുടെ കാറി​​​​​െൻറ ചില്ലും തകർന്നിട്ടുണ്ട്​. സി.പി.എം സംഘത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ്​ നേതാക്കൾ ശ്രമിച്ചെങ്കിലും തുടക്കത്തിൽ ഫലം കണ്ടില്ല. കെ.എസ്​. ശബരീനാഥ്​, പി.സി. വിഷ്​ണുനാഥ്, ഷാനിമോൾ ഉസ്​മാൻ​ തുടങ്ങി നിരവധി നേതാക്കൾ കുട്ടികളെ സുരക്ഷിതമായി മടക്കിവിടുന്നതിന്​ വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. രാത്രി ഒമ്പതിന്​ ശേഷമാണ്​ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്​. ഇരു വിഭാഗത്തിലുംപെട്ട നിരവധിപേർക്കും പൊലീസുകാർക്കും നിസ്സാര പരിക്കേറ്റു.

നഗരത്തിൽ ഉച്ചവരെ ഹർത്താൽ
കെ.എസ്​.യു-സി.പി.എം സംഘർഷത്തി​ൽ പ്രതിഷേധിച്ച്​ ഇരുകൂട്ടരും ഞായറാഴ്​ച രാവിലെ ആറ്​ മുതൽ ഉച്ചവരെ ആലപ്പുഴയിൽ ഹർത്താൽ പ്രഖ്യാപിച്ചു. കെ.എസ്​.യു സമ്മേളന നഗരി സി.പി.എം-ഡി.വൈ.എഫ്​.​െഎ പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ചാണ്​ ഹർത്താലെന്ന്​ ഡി.സി.സി പ്രസിഡൻറ്​ എം. ലിജു പറഞ്ഞു. എന്നാൽ, കുട്ടികളെ ഉപയോഗിച്ച്​ കോൺഗ്രസ്​ ആലപ്പുഴയിൽ നടത്തിയ അഴിഞ്ഞാട്ടത്തിന്​ എതിരെയുള്ള ജനവികാരമാണ്​ ഉച്ചവരെയുള്ള ഹർത്താലെന്ന്​ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു.

അക്രമം തടയുന്നതിൽ മുഖ്യമന്ത്രി പരാജയം -ഉമ്മൻ ചാണ്ടി
കേരളത്തിൽ സി.പി.എം നടത്തുന്ന അക്രമരാഷ്​ട്രീയം തടയുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാജയമാണെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ടി.പി. ചന്ദ്രശേഖരനെ കൊല​പ്പെടുത്തിയശേഷവും കണ്ണൂർ ഉൾപ്പെടെ ഗുണ്ടസംഘം അഴിഞ്ഞാടുകയാണ്​. സി.പി.എം ഭീകരതക്കെതിരെ പോരാടാൻ സമൂഹം തയാറാകണം. കെ.എസ്​.യു സമരകാഹള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസഹിഷ്ണുതയുടെ അവതാരങ്ങളാണ് സി.പി.എമ്മും സംഘ്​പരിവാറുമെന്നും ചുവപ്പുഭീകരതയുടെ ഇരയായ ഷുഹൈബ്​ വധക്കേസിലെ പ്രതികളെ പിടികൂടിയില്ലെങ്കില്‍ പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളായിരിക്കും ഇനിയുള്ളതെന്നും കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍ പറഞ്ഞു. സമ്മേളനം പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല ഉദ്​ഘാടനം ചെയ്​തു. സമരകാഹള റാലിയിൽ പ്രവർത്തകരുടെ വലിയ പങ്കാളിത്തമായിരുന്നു. അക്രമസംഭവങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ റാലി ഏറെ ശ്രദ്ധിക്കപ്പെടുമായിരുന്നു. സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത്​ ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നൽകി. ബാൻഡ്​മേളം, അമ്മൻകുടം, തുള്ളൽ എന്നിവയും അകമ്പടിയായി.

ഡി.വൈ.എഫ്​.​െഎ ഗുണ്ടാവിളയാട്ടമാണ് നടന്നതെന്ന് കെ.സി. വേണുഗോപാൽ
കെ.എസ്​.യു സംസ്ഥാന സമ്മേളനത്തിന് നേരെ സി.പി.എം, ഡി.വൈ.എഫ്​.​െഎ ഗുണ്ടാവിളയാട്ടമാണ് നടന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഗുണ്ടകളെ മുന്നിൽ നിർത്തി ഒരുകൂട്ടം സി.പി.എമ്മുകാർ വിദ്യാർഥികൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംസ്ഥാന സമ്മേളന വേദിയിലേക്ക് വരെ കല്ലെറിയുകയും സംസ്ഥാന നേതാക്കളടക്കമുള്ളവരെയും പ്രവർത്തകരെയും ആക്രമിച്ചതും അങ്ങേയറ്റം അപലപനീയമാണ്. സമ്മേളനത്തിന് വന്ന വാഹനങ്ങളടക്കം തകർക്കപ്പെട്ടു. ഒരു ജനാധിപത്യ മര്യാദയും പാലിക്കാതെ ക്രിമിനലുകളെ വരെ ഉപയോഗിച്ച് നടത്തിയ ആക്രമണം ഈ സംഘടനകളുടെ തനി ഫാഷിസമാണ് വെളിവാക്കുന്നതെന്നും​ അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

ആലപ്പുഴയിലെ സംഘർഷം; സി.പി.എം പ്രതിഷേധിച്ചു
സർക്കാറിനെ അട്ടിമറിക്കാനും ആലപ്പുഴയിലെ സമാധാനാന്തരീക്ഷം തകർക്കാനും കോ​ൺഗ്രസ്​ നടത്തിയ ആസൂത്രിത നീക്കത്തി​​​​​െൻറ ഭാഗമാണ്​ ശനിയാഴ്​ച വൈകീട്ട്​ മുതൽ കെ.എസ്​.യുക്കാർ നടത്തിയ അതിക്രമമെന്ന്​ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ കുറ്റപ്പെടുത്തി. പാർട്ടി സംസ്ഥാന സമ്മേളനത്തി​​​​​െൻറ ഭാഗമായി പലയിടത്തും വിവിധ സംഘടനകൾ സ്ഥാപിച്ച കൊടികളും തോരണങ്ങളും നശിപ്പിക്കാനും പാർട്ടി സ്ഥാപനങ്ങൾ ആക്രമിക്കാനും മുതിർന്നതിനുപിന്നിൽ നേതാക്കളുടെ ഒത്താശയുണ്ട്​. സംഭവത്തിൽ സി.പി.എം ഏരിയ കമ്മിറ്റിയും പ്രതിഷേധിച്ചു. ഞായറാഴ്​ച രാവിലെ ഒമ്പതിന്​ നഗരത്തിൽ പ്രകടനം നടത്തുമെന്ന്​ ഏരിയ സെക്രട്ടറി അജയ്​ സുധീന്ദ്രൻ പറഞ്ഞു.
കെ.എസ്​.യു നിലപാട്​ തിരുത്തിയില്ലെങ്കിൽ വലിയ പ്രതിഷേധം നേരിടേണ്ടിവരുമെന്ന്​ എസ്​.എഫ്​.​െഎ ജില്ല പ്രസിഡൻറ്​ ജെബിൻ പി. വർഗീസും സെക്രട്ടറി എം. രാജേഷും പ്രസ്​താവനയിൽ പറഞ്ഞു.

ആലപ്പുഴയിലെ സംഘർഷം; സി.പി.എം പ്രതിഷേധിച്ചു
സർക്കാറിനെ അട്ടിമറിക്കാനും ആലപ്പുഴയിലെ സമാധാനാന്തരീക്ഷം തകർക്കാനും കോ​ൺഗ്രസ്​ നടത്തിയ ആസൂത്രിത നീക്കത്തി​​​​​െൻറ ഭാഗമാണ്​ ശനിയാഴ്​ച വൈകീട്ട്​ മുതൽ കെ.എസ്​.യുക്കാർ നടത്തിയ അതിക്രമമെന്ന്​ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ കുറ്റപ്പെടുത്തി. പാർട്ടി സംസ്ഥാന സമ്മേളനത്തി​​​​​െൻറ ഭാഗമായി പലയിടത്തും വിവിധ സംഘടനകൾ സ്ഥാപിച്ച കൊടികളും തോരണങ്ങളും നശിപ്പിക്കാനും പാർട്ടി സ്ഥാപനങ്ങൾ ആക്രമിക്കാനും മുതിർന്നതിനുപിന്നിൽ നേതാക്കളുടെ ഒത്താശയുണ്ട്​. സംഭവത്തിൽ സി.പി.എം ഏരിയ കമ്മിറ്റിയും പ്രതിഷേധിച്ചു. ഞായറാഴ്​ച രാവിലെ ഒമ്പതിന്​ നഗരത്തിൽ പ്രകടനം നടത്തുമെന്ന്​ ഏരിയ സെക്രട്ടറി അജയ്​ സുധീന്ദ്രൻ പറഞ്ഞു.
കെ.എസ്​.യു നിലപാട്​ തിരുത്തിയില്ലെങ്കിൽ വലിയ പ്രതിഷേധം നേരിടേണ്ടിവരുമെന്ന്​ എസ്​.എഫ്​.​െഎ ജില്ല പ്രസിഡൻറ്​ ജെബിൻ പി. വർഗീസും സെക്രട്ടറി എം. രാജേഷും പ്രസ്​താവനയിൽ പറഞ്ഞു.

ബി.ജെ.പി പ്രതിഷേധിച്ചു
നഗരത്തിൽ കെ.എസ്.യു നടത്തിയ പ്രകടനത്തിനിടെ ബി.ജെ.പി, സംഘ്​പരിവാർ പ്രസ്ഥാനങ്ങളുടെ കൊടിമരം തകർത്തതിൽ ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ്​ ജി. വിനോദ് കുമാർ  പ്രതിഷേധിച്ചു. മുല്ലക്കൽ ക്ഷേത്രത്തിന് എതിർവശം മൈക്ക് ഉച്ചത്തിൽ ഉപയോഗിച്ച് ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ഭംഗം വരുത്താൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
 

Tags:    
News Summary - cpim-Ksu clash in alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.