Posted On
date_range Updated On
date_range കാഞ്ഞിരപ്പള്ളി സീറ്റിൽ സി.പി.ഐക്ക് വൈകാരിക ബന്ധമുണ്ട്; ജോസിന് നൽകില്ല -സി.കെ. ശശിധരൻ
കോട്ടയം: ജോസ് കെ. മാണി വിഭാഗത്തിന് കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു കൊടുക്കില്ലെന്ന മുന്നറിയിപ്പുമായി സി.പി.ഐ രംഗത്ത്. മണ്ഡലവുമായി സി.പി.ഐക്ക് വൈകാരിക ബന്ധമുണ്ടെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും ജില്ല സെക്രട്ടറി സി.കെ. ശശിധരൻ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നിയമസഭ മണ്ഡലത്തിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞെന്ന എൻ.സി.പിയുടെ ആരോപണത്തെ സി.പി.ഐ പിന്തുണച്ചു. പാലായിൽ ഉദ്ദേശിച്ച വിജയം ലഭിച്ചില്ല. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവി പങ്കിടുമ്പോൾ സി.പി.ഐയെ കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.