പ്രതിപക്ഷ ഉപനേതൃത്വം, സംസ്ഥാന നേതൃത്വം ചർച്ച ചെയ്ത് പരിഹരിക്കും; ഡി. രാജ
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതൃത്വ പദവി സംബന്ധിച്ച വിഷയത്തില്‍ കേരള നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മാറ്റം അനിവാര്യം’ എന്ന മുദ്രാവാക്യവുമായി സി.പി.ഐയുടെ നേതൃത്വത്തില്‍ നടന്ന ബഹുജനറാലി വന്‍വിജയമായെന്നും രാജ്യത്ത് ഏറ്റവും സാധാരണക്കാരായ ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തു തുടങ്ങിയെന്നും ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
മോദി സര്‍ക്കാറിനെതിരെ പ്രചാരണം കൂടുതല്‍ ശക്തമാക്കാൻ പാർട്ടി പുതിയ കർമപദ്ധതികള്‍ ആവിഷ്‌കരിക്കും. ഇന്ത്യയുടെ സാമൂഹിക കെട്ടുറപ്പ് സംരക്ഷിക്കുന്നതിനും മതസൗഹാർദം ശക്തിപ്പെടുത്തുന്നതിനുമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് രാജ്യത്തുടനീളം സി.പി.ഐ മതസൗഹാർദ ദിനമായി ആചരിക്കും. ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ രാജ്യവ്യാപകമായി ജയില്‍ നിറക്കല്‍ സമരം സംഘടിപ്പിക്കുമെന്നും രാജ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.