കോഴിക്കോട്: പ്രിയസഹോദരെൻറ മൃതദേഹം മോർച്ചറിയിൽ തുന്നിക്കെട്ടുമ്പോഴും പുറത്ത് ന ിലപാട് പറഞ്ഞ് അധികാരികളെ അസ്വസ്ഥരാക്കി, രാഷ്ട്രീയ ചോദ്യങ്ങൾ ആവർത്തിച്ച് ഭരണക ൂടത്തിെൻറ ‘കെട്ടുകഥ’കളുടെ വിശ്വാസ്യത ചോദ്യംചെയ്ത സി.പി. റഷീദിൻെറ ഉള്ളും ഇടക്കൊന്ന ് പിടഞ്ഞു. ലക്കിടിയിൽ പൊലീസ് വെടിയേറ്റ് മരിച്ച മാവോവാദി നേതാവ് സി.പി. ജലീലിെൻറ പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ വികാരന ിർഭര രംഗങ്ങൾ.
തെൻറ പ്രിയ സഹോദരെൻറ, അതിലപ്പുറം പ്രിയ സഖാവിെൻറ വേർപാട് സ്ഥി രീകരിക്കാൻ വെടിവെപ്പ് നടന്ന ഉപവൻ റിസോർട്ടിൽ ആദ്യമെത്തിയ റഷീദിനും ഉള്ളിലൂറിയ സങ്കടക്കടലിനെ തടഞ്ഞുനിർത്താനായില്ല. ജലീലിന് പ്രിയസഖാക്കൾ അന്ത്യാഭിവാദ്യം അർപ്പിക്കുമ്പോൾ വശത്തേക്ക് മാറിനിന്ന റഷീദിെൻറ കണ്ണുകൾ നിറഞ്ഞൊഴുകി. നിമിഷങ്ങൾക്കകം ഉത്തരവാദിത്തം ഓർമവന്നതോടെ തിരിച്ചെത്തി മുദ്രാവാക്യം വിളിച്ച് ജലീലിെൻറ മൃതദേഹം ആംബുലൻസിലേക്ക് കയറ്റിയ സഹോദരൻ അവിടെ കൂടിയവരുടെ ഉള്ളിലൊരു നീറ്റലായി.
ജ്വലിച്ചുനിന്ന കുംഭമാസ സൂര്യെൻറ ചൂടിനുപോലും മോർച്ചറിക്ക് മുന്നിൽ കൂടിയവരെ തളർത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾ കാത്തുനിന്നിട്ടും ആവേശത്തിൽ ഒരുതരി പോലും ചോർന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആൾക്കൂട്ടം. ജലീലിെൻറ തുന്നിക്കെട്ടിയ ശരീരത്തെ ഇൻക്വിലാബിെൻറ ഈരടികൾ കൊണ്ടാണ് വരവേറ്റത്. പോരട്ടത്തിെൻറ ചരിത്രം പറയുന്ന രക്തപതാക മനുഷ്യാവകാശ പ്രവർത്തകൻ എ. വാസുവും മുണ്ടൂർ രാവുണ്ണിയും ജലീലിെൻറ സഹോദരങ്ങളായ സി.പി. റഷീദും സി.പി. ജിൻഷാദും ചേർന്ന് പുതപ്പിച്ചപ്പോൾ ആവേശം വാനോളം ഉയർന്നു. അവസാനമായി ഒരുനോക്ക് കാണാൻ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേർ എത്തി. തുടർന്ന് എ. വാസുവും മുണ്ടൂർ രാവുണ്ണിയും സംസാരിച്ചു. വ്യാഴാഴ്ച മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ മുതൽ മോർച്ചറിക്ക് മുന്നിലെ സിമൻറ് ബെഞ്ചിൽ മനുഷ്യാവകാശ പ്രവർത്തകൻ എ. വാസു ഉണ്ടായിരുന്നു. അവിടെ വരുന്നവരെ ആശ്വസിപ്പിച്ചും മെഡിക്കൽ കോളജിലേക്ക് എത്തുന്നവർക്ക് നിർദേശം നൽകിയും അദ്ദേഹം അവസാന നിമിഷംവരെ അവിടെ ഇരുന്നു.
ഇന്‍ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്; ജലീലിെൻറ ദേഹത്ത് മൂന്ന് വെടിയുണ്ടകള്‍
കല്പറ്റ: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിെൻറ വെടിയേറ്റ് മരിച്ച മാവോവാദി നേതാവ് സി.പി. ജലീലിെൻറ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ തലക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം. തലക്ക് പിന്നിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസ്ഥലത്തുനിന്ന് ‘ടര്‍പഞ്ചര്‍’ എന്ന തോക്കും ഇതിൽ ഉപയോഗിക്കുന്ന എട്ട് തിരകളും കണ്ടെത്തി.
ഡിറ്റണേറ്റര്‍ അടക്കമുള്ള സ്ഫോടകവസ്തുകളും മാവോവാദി സംഘത്തിെൻറ കൈയിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എല്‍. സുരേന്ദ്രനാണ് അന്വേഷണ ചുമതല.വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് വൈത്തിരി പൊലീസ് രജിസ്റ്റർ ചെയ്തത്. നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന് യു.എ.പി.എ പ്രകാരവും ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തതിന് റിസോർട്ട് ഉടമയുടെ പരാതിയിൽ മറ്റൊരു കേസുമാണ് മാവോവാദികൾക്കെതിരെ രജിസ്റ്റർ ചെയ്തത്.
കൈയബദ്ധമല്ല; കരുതിക്കൂട്ടി ചെയ്തത് –സഹോദരൻ
കോഴിക്കോട്: മാവോവാദി നേതാവ് സി.പി. ജലീലിനെ പൊലീസ് വെടിവെച്ച് കൊന്നത് കൈയബദ്ധമല്ല, കരുതിക്കൂട്ടി ചെയ്തതാണെന്ന് സഹോദരൻ സി.പി. റഷീദ്. ഇത് ചെയ്തവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവിടെയുള്ള മാവോവാദികളുടേത് പ്രചാരണ സ്ക്വാഡാണെന്ന് പൊലീസിന് അറിയാം. അങ്ങനെയുള്ള സംഘത്തെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുകയെന്ന് അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.