Posted On
date_range Updated On
date_range കന്നുകാലി കശാപ്പ്: കേന്ദ്ര നിയമത്തെ അനുകൂലിച്ച് ഹൈക്കോടതി
കൊച്ചി: കന്നുകാലി കശാപ്പിനെ അനുകൂലിച്ച് കേരള ഹൈക്കോടതി. അറുക്കുന്നതിനായി കാലികളെ ചന്തകളിൽ വിൽക്കുന്നതിനാണ് നിരോധനം. മറ്റെവിടെയെങ്കലും വച്ച് വിൽക്കുന്നതിന് തടസമില്ലെന്നും അറുക്കുന്നതിനായി കൂട്ടത്തോടെ ചന്തയിൽ വിൽക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയതെന്നും ഹൈക്കോടതി അറിയിച്ചു. ഉത്തരവിൽ മൗലികാവശകാശങ്ങളുടെ ലംഘനമില്ലെന്നു പറഞ്ഞ കോടതി വിജ്ഞാപനം വായിക്കുകപോലും ചെയ്യാതെയാണ് പ്രതിഷേധിക്കുന്നതെന്നും പറഞ്ഞു.
അറവ് നിരോധിച്ച കേന്ദ്ര വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.എസ്. സജി സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.