ന്യൂഡൽഹി: തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിൻ കുട്ടികൾക്ക് നൽകുന്നതിനു മുന്നോടിയായുള്ള പരീക്ഷണങ്ങൾക്ക് ഡൽഹി എയിംസിൽ തുടക്കമായി. രണ്ടു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലാണ് പരീക്ഷണം നടത്തുന്നത്.
വാക്സിൻ സ്വീകരിക്കുന്ന കുട്ടികളെ കണ്ടെത്തുന്ന നടപടി പട്നയിലെ എയിംസ് നേരത്തേ തുടങ്ങിയിരുന്നു. പരീക്ഷണത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ സ്ക്രീനിങ് റിപ്പോർട്ട് വന്നതിനുശേഷം വാക്സിൻ നൽകും.
പൂർണ ആരോഗ്യമുള്ള 525 വളൻറിയർമാരിലാണ് പരീക്ഷണം നടത്തുക. രണ്ട് ഡോസും 28 ദിവസത്തിനുള്ളിൽ നൽകും. രണ്ടു മുതൽ 18 വയസ്സുവരെയുള്ളവരിൽ കോവാക്സിൻ രണ്ടു മൂന്ന് ഘട്ട ക്ലിനിക്കൽ ട്രയൽ നടത്താൻ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ അനുമതി നൽകിയിരുന്നു. നിലവിൽ 18 വയസ്സിനു മുകളിലുള്ളവർക്കുള്ള പരീക്ഷമാണ് പൂർത്തിയായത്.
കുട്ടികൾക്കിടയിൽ കോവിഡ് വ്യാപകമായിട്ടില്ലെങ്കിലും വൈറസ് ജനിതക മാറ്റത്തിലോ എപ്പിഡെമിയോളജി ഡൈനാമിക്സിലോ എന്തെങ്കിലും മാറ്റം ഉണ്ടായാൽ അതിെൻറ ആഘാതം അവർക്കിടയിൽ വർധിക്കുമെന്ന് സർക്കാർ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളിലെ കോവിഡ് അവലോകനം ചെയ്യുന്നതിനും അതിനെതിരായ തയാറെടുപ്പിനായി ദേശീയ വിദഗ്ധസംഘം രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.