തിരുവനന്തപുരം: കോവിഡ് വ്യാപനത്തിെൻറ ‘മൂന്നാംവാര ആശങ്കകൾ’ക്കിടയിൽ സംസ്ഥാന ത്ത് അതീവജാഗ്രത തുടരുന്നു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അരലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നത്. പ്രതിരോധ പ്രവർത്തനം കാര്യക്ഷമമായി തുടരുന്നുെണ്ടങ്കിലും കടുത്ത നിയന്ത്രണങ്ങൾ ഒരു പരിധിവരെ സാമൂഹിക ഭീതിക്ക് ഇടയാക്കിയിട്ടുണ്ട്.
മുൻകരുതലുകളുടെ കാര്യത്തിലും പൊതുവിൽ ആളുകൾക്ക് അവബോധമുണ്ടെന്നാണ് വിലയിരുത്തൽ. സാനിറ്റൈസറുമായി യാത്ര ചെയ്യുന്നവരും പൊതുയിടങ്ങളിൽ മുഖാവരണം അണിെഞ്ഞത്തുന്നവരും പതിവ് കാഴ്ചയാണിന്ന്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ വൈറസിെൻറ കണ്ണിപൊട്ടിക്കാനുള്ള ബ്രേക്ക് ദ ചെയിൻ കൗണ്ടറുകൾ എല്ലായിടത്തും സജ്ജമാണ്.
ആശങ്കകളും സാമൂഹിക ഭീതിയും ഒരു പരിധിവരെ പ്രതിരോധപ്രവർത്തനങ്ങളുടെ ജാഗ്രത വർധിപ്പിച്ചിട്ടുമുണ്ട്. മറുഭാഗത്ത് ആളുകൾ പുറത്തിറങ്ങാത്ത സാഹചര്യമാണ്. ദേശീയപാതയിലും എം.സി റോഡിലും കെ.എസ്.ആർ.ടി.സി ബസുകൾ പതിവ് തിരക്കില്ലാതെയാണ് ഒാടിയത്. യാത്രക്കാർ കുറഞ്ഞതോടെ സർവീസുകളും കുറഞ്ഞു. ഇത് വിറ്റുവരവിൽ പ്രതിദിനം രണ്ട് കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്.
വരും ദിവസങ്ങളിൽ നഷ്ടം കൂടാനാണ് സാധ്യത. പൊതുഗതാഗത സംവിധാനം പരമാവധി ഒഴിവാക്കി സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണം കുറക്കുന്നതിന് ട്രെയിനുകളുടെ എണ്ണവും റെയിൽവേ വെട്ടിക്കുറച്ചിട്ടുണ്ട്. പാസഞ്ചറുകളും മെയിൽ, എക്സ്പ്രസ് ട്രെയിനുകളുമടക്കം റദ്ദാക്കിയതോടെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം സ്തംഭനാവസ്ഥയിലാണ്. അനിവാര്യമായ കാര്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണ്.
സംസ്ഥാനത്തിെൻറ വ്യാപാരമേഖല സ്തംഭനാവസ്ഥയിലായിട്ട് ദിവസങ്ങൾ പിന്നിടുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ സാമൂഹികജീവിതത്തെ സ്തംഭിപ്പിക്കുന്ന നിലയിലാകരുതെന്ന് മുഖ്യമന്ത്രി ആവർത്തിക്കുേമ്പാഴും മുൻകരുതലിെൻറ ഭാഗമായ നിയന്ത്രണങ്ങൾ അക്ഷരാർഥത്തിൽ സാമൂഹിക സ്തംഭനാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടന്നു.
നിയന്ത്രണങ്ങളുടെ ഭാഗമായി സെക്രേട്ടറിയറ്റില്‍ ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് പുറമെ വകുപ്പ് മേധാവികളും ജോയിൻറ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറിമാരും മാത്രമാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.