15 ദിവസത്തിനിടെ പിടിച്ചത് 47,973 ലിറ്റര്‍ കോട; 462 അബ്കാരി കേസുകൾ

തിരുവനന്തപുരം: കഴിഞ്ഞ 15 ദിവസത്തിനിടെ 462 അബ്കാരി കേസുകളും 37 മയക്കുമരുന്ന്​ കേസുകളും സംസ്​ഥാനത്ത്​ രജിസ്​റ്റര് ‍ ചെയ്തു. 47,973 ലിറ്റര്‍ കോടയാണ്​ ഈ കാലയളവില്‍ പിടിച്ചെടുത്തത്. 2018 ഏപ്രിലിൽ 22037 ലിറ്റര്‍ കോടയും 2019 ഏപ്രിലില്‍ 18844 ലി റ്റര്‍ കോടയും പിടിച്ച സ്ഥാനത്താണ് 15 ദിവസം കൊണ്ട് ഇത്രയും കോട പിടികൂടിയത്.

263 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ വ്യാജ വിദേശ മദ്യവും 15 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലോക്ഡൗണിന്​ ശേഷം നടത്തിയ എന്‍ഫോഴ്‌സ്‌മ​െൻറ്​ നടപടികള്‍ മന്ത്രി അവലോകനം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥർ കണക്കുകൾ വ്യക്തമാക്കിയത്.

വ്യാജ മദ്യ ഉൽപാദനത്തിനും വിപണനത്തിനുമെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. എന്‍ഫോഴ്‌സ്‌മ​െൻറ്​ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിലെ ​െഡപ്യൂട്ടി കമീഷണര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

എക്‌സൈസ് കമീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, അഡീഷനല്‍ എക്‌സൈസ് കമീഷണര്‍മാരായ ഡി. രാജീവ്, സാം ക്രിസ്​റ്റി ഡാനിയേല്‍, എക്‌സൈസ് വിജിലന്‍സ് ഓഫിസര്‍ മുഹമ്മദ് ഷാഫി തുടങ്ങിയവർ വിഡിയോ കോൺ​്ഫറൻസിൽ പ​​െങ്കടുത്തു.

Tags:    
News Summary - covid updates kerala liquor production case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.