സംസ്ഥാനത്ത് 24 പേർക്ക് കൂടി കോവിഡ് 

തിരുവനന്തപുരം: സംസ്ഥാനത്ത് 24  പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ 3, മലപ്പുറം 4, പാലക്കാട് 7, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ 2 പേർക്കും കാസർകോഡ്, കോഴിക്കോട്, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ഒാരോ പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഇതിൽ 12 പേർ വിദേശത്തുനിന്ന്​ വന്നവരാണ്​. മഹാരാഷ്​ട്രയിൽനിന്ന്​ വന്ന എട്ടുപേർക്കും തമിഴ്​നാട്ടിൽനിന്ന്​ വന്ന​ മൂന്നുപേർക്കും രോഗം സ്​ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക്​ സമ്പർക്കം വഴിയാണ്​ രോഗം ബാധിച്ചത്​. ഇന്ന് അഞ്ച് പേർ രോഗമുക്തരായി. തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.

ഇതുവരെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് പുതിയ ഹോട്ട്​സ്​​േപാട്ടുകളില്ല. സംസ്ഥാനത്ത് 74398 പേർ നിരീക്ഷണത്തിലുണ്ട്. 73865 പേർ വീടുകളിലും 533  പേർ ആശുപത്രികളിലും നീരീക്ഷണത്തിലാണ്. ഇന്ന് 156  പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിൽ എത്തുന്നവരെല്ലാം രോഗവാഹകരാണെന്നും അവരെ അകറ്റി നിർത്തേണമെന്ന തരത്തിലുള്ള തെറ്റിദ്ധാരണകൾ ചിലർ പരത്തുന്നുണ്ട്. പ്രവാസികൾ അകറ്റി നിർത്തേണ്ടവരല്ല.  പുറത്തുനിന്നുവരുന്നവർ നമ്മുടെ സഹോദരങ്ങളാണ് അവരുടെ മണ്ണിലേക്കാണു വരുന്നത്. അവരെ സംരക്ഷിക്കണം. എന്നാൽ അതോടൊപ്പം നാട്ടിലുള്ളവരെയും സംരക്ഷിക്ഷണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ മെയ്​ 26ന്​ തന്നെ
തിരുവനന്തപുരം: എസ്​.എസ്​.എൽ.സി, പ്ലസ്​ടു, വൊക്കേഷനൽ ഹയർ​െസക്കണ്ടറി പരീക്ഷകൾ മെയ്​ 26 മുതൽ 30 വരെ നടത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിലാണ്​ മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷ നടത്തുന്നത്​.

പരീക്ഷ ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ മുൻകരുതലും ഗതാഗത സൗകര്യവും ഒരുക്കും. എല്ലാ വിദ്യാർഥികൾക്കും​ പരീക്ഷ എഴുതാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ ജൂണിലേക്ക്​ മാറ്റിയതായി രാവിലെ വാർത്തകൾ പുറത്തുവന്നിരുന്നു. 

 

Tags:    
News Summary - Covid Updates Cm Piinarayi Briefing-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.