കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 92 പേര്‍ക്ക്. വിദേശത്ത്നിന്ന് എത്തിയ 30 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേരും ഇതിൽ ഉൾപ്പെടുന്നു. സമ്പര്‍ക്കത്തിലൂടെ 41 പേര്‍ക്കാണ് രോഗമുണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത നാലു പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
435 കോഴിക്കോട് സ്വദേശികളാണ് കോവിഡ് ബാധിച്ചത് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 85 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 121 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 222 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടിയിലും 4 പേര്‍ കണ്ണൂരിലും, ഒരാള്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്.
വിദേശത്തുനിന്ന് എത്തിയവരില്‍ രോഗം ബാധിച്ചവർ (പഞ്ചായത്ത് തിരിച്ച്):
നാദാപുരം -2, മരുതോങ്കര -5, മാവൂര്‍ - 4, പുതുപ്പാടി -2, ഒളവണ്ണ -5, വടകര മുന്‍സിപ്പാലിറ്റി -3, കായക്കൊടി -1, പേരാമ്പ്ര -2, കുറ്റ്യാടി -2, കൂടരഞ്ഞി -1, കട്ടിപ്പാറ -1, കൊടുവള്ളി -1, പെരുവയല്‍ -1.
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രോഗം ബാധിച്ചവർ:
നാദാപുരം -1, മാവൂര്‍ -5, കുന്ദമംഗലം -1, പുതുപ്പാടി -2, ഫറോക്ക് -1, പെരുവയല്‍ -2, വടകര മുന്‍സിപ്പാലിറ്റി -1, ഏറാമല -1, കായക്കൊടി -1, കൂത്താളി -1, ഒളവണ്ണ -1.
സമ്പര്‍ക്കത്തിലൂടെ രോഗികളായവർ:
വില്യാപ്പള്ളി -12, കോഴിക്കോട് കോര്‍പ്പറേഷന്‍ -11, നാദാപുരം -6, വടകര മുന്‍സിപ്പാലിറ്റി -3, പുതുപ്പാടി -3, മണിയൂര്‍ -2, ചങ്ങരോത്ത് -1, ചെക്യാട് -1, തൂണേരി -1, ഏറാമല -1.
ഉറവിടം വ്യക്തമല്ലാത്ത രോഗികൾ:
വളയം -1, പെരുമണ്ണ -1, വടകര മുന്‍സിപ്പാലിറ്റി -1, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി -1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.