തിരുവനന്തപുരം: പ്രതിേരാധപ്രവർത്തനങ്ങൾ ശക്തമാക്കിയാലും ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വളെര കൂടാൻ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അവർ പറഞ്ഞ സംഖ്യ ഭയപ്പെടുത്തുന്നതല്ലെങ്കിലും ഇപ്പോൾ പുറത്തുപറയുന്നില്ല. അത് കൂടുകയോ കുറയുകയോ ചെയ്യാമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് ടെസ്റ്റിെൻറ എണ്ണം പടിപടിയായി വര്‍ധിപ്പിക്കും. ജൂലൈയില്‍ ദിവസം 15,000 ടെസ്റ്റുകള്‍ നടത്തുന്നതിലേക്ക് എത്തിക്കും. യാത്രാ വിശദാംശങ്ങൾ എല്ലാവരും രേഖപ്പെടുത്തണം. കയറിയ വാഹനം, അതിെൻറ നമ്പർ, സമയം, കയറിയ ഹോട്ടൽ, വിശദാംശം, സമയം തുടങ്ങിയവ പുസ്തകത്തിലോ ഫോണിലോ രേഖെപ്പടുത്തണം. രോഗബാധിതർ സന്ദർശിച്ച സ്ഥലം കണ്ടെത്താനും ആരൊക്ക അവിടെ ഉണ്ടായിരുന്നെന്ന് കണ്ടെത്താനും ഇത് സഹായകമാകും.
ആക്ടീവ് കേസുകൾ കൂടിയതിനാൽ ക്വാറൻറീൻ ശക്തമായി നടപ്പാക്കും. വിദേശത്തുനിന്ന് വരുന്നവരുടെ ക്വാറൻറീനിൽ വിട്ടുവീഴ്ച പാടില്ല. പുറമെനിന്ന് വന്ന കേസുകളിൽ ഏഴുശതമാനം മാത്രമാണ് രോഗം പകർന്നത്. 93 ശതമാനം ആളുകളിലും രോഗം വ്യാപിപ്പിക്കാതെ തടയാൻ കഴിഞ്ഞത് വിജയമാണ്. സമ്പർക്കം വഴി വ്യാപനം വലിയതോതിൽ പിടിച്ചുനിർത്താനായി.
വിദേശത്തുനിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽ ആൻറി ബോഡി ടെസ്റ്റ് നടത്തും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം ഉണ്ടാക്കിയശേഷം പ്രത്യക്ഷപ്പെടുന്ന െഎ.ജി.എം, െഎ.ജി.ജി ആൻറി ബോഡികളാണ് ടെസ്റ്റ് ചെയ്യുന്നത്. ഇവ കണ്ടെത്തിയാൽ പി.സി.ആർ ടെസ്റ്റ് നടത്തും.
ആൻറിബോഡികൾ കാണാത്ത നെഗറ്റിവുള്ളവർക്ക് േരാഗമില്ലെന്ന് തീർത്ത് പറയാനാകില്ല. രോഗാണു ശരീരത്തിലുണ്ടെങ്കിലും രോഗലക്ഷണം കാണുന്നതുവരെ ടെസ്റ്റ് നടത്തിയാൽ ഫലം െനഗറ്റിവ് ആയിരിക്കും. ആൻറി ബോഡി ടെസ്റ്റ് നെഗറ്റിവ് ആകുന്നവർ തെറ്റായ സുരക്ഷാ ബോധത്തിൽ കഴിയാൻ പാടില്ല. പിന്നീട് രോഗം ഉണ്ടായിക്കൂടെന്നില്ല. അവരും കർശന സമ്പർക്കവിലക്കിൽ ഏർപ്പെടണം.
തജികിസ്താനില്നിന്ന് എത്തിയവരില്‍ 18.18 ശതമാനം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. റഷ്യ -9.72, നൈജീരിയ -6.51, കുവൈത്ത് -5.99, സൗദി -2.33, യു.എ.ഇ -1.6, ഖത്തർ -1.56, ഒമാൻ -0.78 എന്നിങ്ങനെയാണ് ഇതരരാജ്യങ്ങളിൽനിന്ന് എത്തിയവരിലെ രോഗികളുടെ ശതമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.