മുഖ്യമന്ത്രിയുടെ മകൾക്ക്​ കോവിഡ്​

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. തുടർന്ന്​ പി.പി.ഇ കിറ്റ്​ ധരിച്ചാണ്​ അവർ വോട്ട്​ രേഖപ്പെടുത്തിയത്​.

വൈകീട്ട്​ 6.30ന്​ പിണറായി ആർ.സി അമല ബേസിക്​ യു.പി സ്​കൂളിലാണ്​ വീണ വോട്ട്​ ചെയ്​തത്​. ചൊവ്വാഴ്ച ഉച്ചക്ക്​ ശേഷമാണ്​ വീണക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​. സംസ്ഥാനത്ത്​ ആറ്​ മണി മുതൽ ഏഴ്​ മണി വരെ കോവിഡ്​ രോഗികൾക്ക്​ വോട്ട്​ ചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ്​ കമീഷൻ ഏർപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Covid to CM's daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.