Posted On
date_range Updated On
date_range നടൻ വടിവേലുവിന് കോവിഡ്; ഒമിക്രോണെന്ന് സംശയം
ചെന്നൈ: തമിഴ് താരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. പുതിയ ചിത്രത്തിന്‍റെ ജോലിക്കായി നാളുകളായി ലണ്ടനിലായിരുന്നു വടിവേലു. അവിടെ നിന്നു തിരിച്ചെത്തിയതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
പുതിയ സിനിമയുടെ സംഗീതം ചിട്ടപ്പെടുത്തുന്നതിനാണ് സംഗീത സംവിധായകൻ സന്തോഷ് നാരായണനൊപ്പം ലണ്ടനിൽ വടിവേലു തങ്ങിയത്. ചെന്നൈയിലേക്ക് തിരിച്ചെത്തിയതിനു ശേഷം രോഗലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇപ്പോൾ ശ്രീരാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.