കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽനിന്നുള്ള ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. 177 യാത്രക്കാരാണ് നാട്ടിലെത്തിയിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 396 വിമാനമാണ് നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകി എത്തിയത്.
യാത്രക്കാരിൽ നാലു കുട്ടികളുമുണ്ട്.
കുവൈത്തിൽനിന്ന് നിശ്ചയിച്ച മറ്റു വിമാനങ്ങളും ഷെഡ്യൂൾ അനുസരിച്ച് പുറപ്പെടും. ഞായറാഴ്ച ചെന്നൈയിലേക്കും ചൊവ്വാഴ്ച അഹ്മദാബാദിലേക്കും ബുധനാഴ്ച കോഴിക്കോേട്ടക്കും ആണ് മറ്റുവിമാനങ്ങൾ. ഗർഭിണികൾ, കാൻസർ രോഗികൾ, കുവൈത്തിൽ ചികിത്സ ലഭ്യമല്ലെന്ന് സാക്ഷ്യപത്രം സമർപ്പിക്കാൻ കഴിയുന്ന രോഗികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.