കോവിഡ്: തൃശൂരിൽ മൂന്നു പേർക്ക് രോഗമുക്തി

തൃശൂർ: കോവിഡ് 19 വൈറസ് മുക്തി നേടിയ മൂന്നു പേർ തൃശൂർ ജില്ലയിൽ ആശുപത്രി വിട്ടു. ഇനി രണ്ടു പേർ മാത്രമാണ് ചികിത്സയി ൽ കഴിയുന്നത്. നിരീക്ഷണത്തിലാക്കിയിരുന്ന 13 പേരെയും വിട്ടയച്ചിട്ടുണ്ട്. അതേസമയം, നാലു പേരെ രോഗലക്ഷണങ്ങളോടെ പുതു തായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇതുവരെ 904 സാമ്പിളുകളാണ് ജില്ലയിൽനിന്ന് പരിശോധനക്ക് അയച്ചത്. അതിൽ 891 സാമ്പിളുകളുടെ ഫലം ലഭിച്ചു. 13 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിൽ വീടുകളിൽ 10,019 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 10,030 പേരാണ് നിരീക്ഷണത്തിലുളളത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തുന്നുണ്ട്. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകുന്നുണ്ട്.

Tags:    
News Summary - covid thrissur update-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.