സ്വകാര്യ ആശുപത്രിയിലെ കോവിഡ് ഫലം പോസിറ്റിവ്​; മെഡിക്കൽ കോളജിൽ നെഗറ്റിവ്

ഈങ്ങാപ്പുഴ: സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ കോവിഡ് പോസിറ്റിവായ വ്യക്തിക്ക്​ മെഡിക്കൽ കോളജിലെ പരിശോധനയിൽ ഫലം നെഗറ്റിവ്.

പുതുപ്പാടി പഞ്ചായത്ത് 15ാം വാർഡിലെ ചെറുട് എട്ടേക്രയിൽ താമസക്കാരനായ ദിലീപ് (32) ഈ മാസം ഒമ്പതിനാണ് കോഴിക്കോട് അരയിടത്തുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഒമ്പതിന്​ രാത്രി പരിശോധനക്കായി സ്രവം ശേഖരിക്കുകയും പത്താം തീയതി പുലർച്ച ഫലം വരുകയും ചെയ്തു.

ഈ ഫലത്തിലാണ് കോവിഡ് പോസിറ്റിവായി കാണിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് ആശുപത്രിയിൽനിന്ന്​ ഡിസ്ചാർജ് ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് ഇവർ പൊലീസ്​ സഹായം തേടി. 15,000 രൂപ ഈടാക്കി രാത്രിയാണ് ഡിസ്ചാർജ് ചെയ്തത്.

11ാം തീയതി രാവിലെതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി പരിശോധന നടത്തി. ഈ പരിശോധനയുടെ ഫലം നെഗറ്റിവായിരുന്നു. കൂടാതെ, ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ പരിശോധനഫലവും നെഗറ്റിവാണ്.

പോസിറ്റിവ് ഫലം വന്നയുടനെ ഇയാൾ ഭക്ഷണം കഴിച്ച താമരശ്ശേരിയിലെ ഹോട്ടൽ അടക്കമുള്ള സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് പൂട്ടിച്ചിരുന്നു.

ഇദ്ദേഹം താമസിക്കുന്ന വാർഡ് ക​െണ്ടയ്​ൻമെൻറ്​ സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തെറ്റായ പരിശോധനഫലം നൽകിയ സ്വകാര്യ ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.