തിരുവനന്തപുരത്തെ​ കോവിഡ്​ വ്യാപനത്തിന്​ പൊലീസുകാർക്ക്​ മെമ്മോ; കൃത്യവിലോപമെന്ന്​ ആക്ഷേപം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കോവിഡ്​ പടർന്നു പിടിച്ചതിന്​ പൊലീസുകാർക്ക്​ മെമ്മോ ലഭിച്ചു. നെയ്യാറ്റിൻകര ഡിവൈ.എസ്​.പിക്കും റൂറലിലെ അഞ്ച്​ ഹൗസ്​ ഓഫീസർമാർക്കുമാണ് മെമ്മോ ലഭിച്ചതെന്ന്​ 'മീഡിയ വൺ' ചാനൽ റിപ്പോർട്ട്​ ചെയ്​തു.

ജോലിയിൽ കൃത്യവിലോപമുണ്ടായെന്നും അലക്ഷ്യമായി​ ജോലി ചെയ്​തതാണ്​ കോവിഡ്​ വ്യാപനത്തിന്​ കാരണമെന്നും കാണിച്ചാണ്​ ജില്ലാ പൊലീസ്​ മേധാവി പൊലീസ്​ ഉദ്യോഗസ്ഥർക്ക്​​ മെമ്മോ അയച്ചത്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി നൽകിയ നിർദേശങ്ങൾക്ക്​ വിരുദ്ധമായി പ്രവർത്തിച്ചു, ദിനംപ്രതി കോവിഡ്​ സ്ഥിരീകരിക്കുന്നവരു​ടെ പ്രാഥമിക, ദ്വിതീയ സമ്പർക്കങ്ങളെ കണ്ടെത്തുന്നതിൽ വീഴ്​ച വരുത്തി എന്നീ കുറ്റങ്ങളും മെമ്മോയിൽ ആ​രോപിക്കുന്നുണ്ട്​.

മൂന്ന്​ ദിവസത്തിനുള്ളിൽ​ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന്​ മെമ്മോയിൽ പറയുന്നു. മെ​മ്മോ നൽകിയ സംഭവത്തിൽ പൊലീസുകാർക്കിടയിൽ അമർഷം പു​കയുന്നുണ്ട്​.  

Tags:    
News Summary - covid spread in thiruvananthapuram; police officers get memo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.