സംസ്​ഥാനത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാകുന്നു; വയനാട്ടിൽ പോസിറ്റീവിറ്റി നിരക്ക്​ എറ്റവും കൂടുതൽ​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാകുന്നെന്ന്​ ആരോഗ്യ വകുപ്പിന്‍റെ പ്രതിവാര റിപോർട്ട്​. ആറു ജില്ലകളിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നുവെന്നാണ്​ റ​ിപോർട്ടിലുള്ളത്​. ജനിതകമാറ്റം വന്ന വൈറസിന്‍റെ വ്യാപനത്തിനും സാധ്യതയുണ്ട്​.

തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്​ ജില്ലകളിലാണ്​ വർധന. ടെസ്റ്റ്​ പോസിറ്റീവിറ്റി നിരക്ക്​ എറ്റവും കൂടുതൽ വയനാട്ടിലാണ്​. പത്തനംതിട്ടയിലും രോഗവ്യാപനനിരക്ക്​ ഉയർന്ന തോതിലുണ്ട്​.

കോവിഡ്​ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും ആരോഗ്യവകുപ്പ്​ നിർദേശിച്ചിട്ടുണ്ട്​. ജനിതക മാറ്റം വന്ന വൈറസിന്‍റെ വ്യാപനം തടഞ്ഞില്ലെങ്കിൽ സ്​ഥിതി ഗുരുതരമാകാൻ സാധ്യതയുണ്ട്​. 

Tags:    
News Summary - covid rate rises in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.