ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ കണ്ടെത്താൻ തിങ്കളാഴ്ച മുതൽ ദ്രുത പരിശോധന

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച മുതൽ തുടങ്ങും. ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെ കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം. ഉറവിടം അജ്ഞാതമായ രോഗബാധിതർ കൂടുതലായതോടെയാണ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരം കണ്ടെതതാനുള്ള ആന്‍റിബോഡി പരിശോധന തുടങ്ങുന്നത്.

എച്ച്.എൽ.എൽ കമ്പനിയുടെ കിറ്റുകളാണ് ആന്‍റിബോഡി പരിശോധനകൾക്ക് ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്.ആദ്യ ഘട്ടത്തിൽ 10000 കിറ്റുകൾ വീതം തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ എത്തിച്ചു. 5000 എണ്ണം വീതം മറ്റു ജില്ലകളിലും എത്തിച്ചു. വരും ദിവസങ്ങളിൽ പരിശീലനം നൽകും. അതിന് ശേഷം തിങ്കളാഴ്ച മുതൽ വ്യാപക പരിശോധന തുടങ്ങും. 

രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എം.എൽ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. 

പരിശോധനയിൽ ഐ.ജി.ജി പോസിറ്റീവ് ആയാൽ രോഗം വന്നിട്ട് കുറച്ചുനാൾ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി ആൾ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. ഇയാളുടെ സമ്പർക്കപ്പട്ടിക പ്രധാനപ്പെട്ടതാണ്. അതേസമയം, ഐ.ജി.എം പൊസിറ്റീവ് ആകുകയാണെങ്കിൽ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധികനാള്‍ ആയില്ലെന്ന് ഉറപ്പിക്കാം. 

Tags:    
News Summary - Covid Rapid test starts kerala on monday- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.