കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച്​ മാസ്ക്​ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും എടുത്ത ഗ്രൂപ്​ ഫോ​ട്ടോ

മാസ്​കില്ലാതെ ഗ്രൂപ്​ ഫോ​ട്ടോ; 46 പേർക്കെതിരെ കേസ്

കാളികാവ് (മലപ്പുറം): ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിട ഉദ്ഘാടനത്തിനിടെ മാസ്ക്​ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഫോട്ടോയെടുത്ത സംഭവത്തിൽ 46 പേർക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്​ച കാളികാവിലായിരുന്നു കോവിഡ്​ പ്രേ​ാ​ട്ടോകോൾ ലംഘിച്ച്​ പരിപാടി നടത്തിയത്​. ഡി.വൈ.എഫ്​.ഐ നൽകിയ പരാതിയെ തുടർന്ന്​ കാളികാവ്​ പൊലീസാണ്​​​ കേസെടുത്തത്​​.

ഫോ​ട്ടോയിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.ഖാലിദ്,​ ഭരണ സമിതിയംഗങ്ങൾ, ബി.ഡി.ഒ കേശവദാസ്​ എന്നിവരെ കേസിൽ പ്രതിചേർത്തു. കോവിഡ് വ്യാപന സമയത്ത് സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ ശിക്ഷ നടപടി കൈക്കൊള്ളണമെന്നും പ്രദേശത്ത്​ ആരോഗ്യ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ ആരോഗ്യ വകുപ്പ് നടപടി കൈക്കൊള്ളണമെന്നും ഡി.വൈ.എഫ്.ഐ കാളികാവ് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.