Posted On
date_range Updated On
date_range കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം; കോഴിക്കോട്ട് ഡോക്ടർക്കെതിരെ കേസ്
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്തിയ ബീച്ച് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്. ഡോക്ടർക്കും സുഹൃത്തിനും പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. ഡോക്ടറുടെ പിതാവിനെതിരെയും കേസെടുത്തതായാണ് വിവരം.
കോഴിേക്കാട് ബീച്ച് ആശുപത്രിയിൽ എൻ.ആർ.എച്ച്.എം മുഖേന താൽക്കാലികമായി ജോലി ചെയ്യുന്ന ഡോക്ടറുടെ വിവാഹം ഈ മാസം ഒമ്പതിനായിരുന്നു. വിവാഹത്തിൽ പെങ്കടുത്ത ഡോക്ടറുടെ സുഹൃത്തിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച ഡോക്ടർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.
പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. മൂന്ന് ദിവസങ്ങളിലായി നടന്ന വിവാഹ ആഘോഷത്തിൽ മുന്നൂറോളം ആളുകൾ പെങ്കടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.