നോമ്പ് കാലത്ത് പള്ളികളിലും മറ്റും സ്വീകരിക്കേണ്ട കോവിഡ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്.
- അറുപത് വയസ് കഴിഞ്ഞവർ, രോഗികൾ തുടങ്ങിയവർ കോവിഡ് വ്യാപനം കണക്കിലെടുത്ത് വീടുകളിൽ നിന്നും മാത്രം പ്രാർത്ഥനകൾ നടത്തുക
- ഇഫ്താർ സംഗമങ്ങൾ പരമാവധി ഒഴിവാക്കുക
- വീട്ടിൽ സൗകര്യമുള്ളവർ വീട്ടിൽ തന്നെ നോമ്പു തുറക്കുക
- പള്ളിയിൽ പോകുന്നവർ വീട്ടിൽ നിന്ന് അംഗശുദ്ധി ചെയ്ത് പോവുക
- പള്ളിയിൽ നിസ്കരിക്കാൻ പോകുന്നവർ മുസ്സല്ല (നമസ്കരിക്കാനുള്ള പായ,വിരി) കൊണ്ടുപോവുക
- പുറത്തും പള്ളിയിലും നിർബന്ധമായും മാസ്ക് ധരിക്കുക
- പള്ളിയിൽ പ്രാർത്ഥന സമയത്ത് സാമൂഹിക അകലം പാലിക്കുക
- പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് വീട്ടിൽ എത്തിയ ശേഷം കൈകൾ വൃത്തിയായി കഴുകുകയും വൃത്തിയായി കുളിക്കുകയും ചെയ്യുക
- പള്ളിയിലുള്ള മുസല്ല, തൊപ്പി മുതലായവ ഉപയോഗിക്കുകയോ ഹൗളിൽ ( അംഗശുദ്ധി വരുത്താനുള്ള വെള്ളം സംഭരിച്ചിരിക്കുന്ന ടാങ്ക്, കുളം) നിന്ന് അംഗശുദ്ധി വരുത്താതിരിക്കുകയോ ചെയ്യുക
- ആരാധനലായങ്ങളിലെ എ.സി ഒഴിവാക്കി, ജനവാതിലുകൾ തുറന്നിട്ട് മാത്രം പ്രാർത്ഥന നടത്തുക
- ആരാധനാലയങ്ങളിൽ കൈ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസർ, കൈകഴുകാനുള്ള സോപ്പ്, വെള്ളം, തെർമൽ സ്കാനർ മുതലായവ ഉറപ്പുവരുത്തുക
- ഇൻഡോർ, ഔട്ട്ഡോർ പരിപാടികളിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 75, 150 എന്ന നിലയിൽ നിജപ്പെടുത്തിയ സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ എത്തുന്നവരുടെ എണ്ണം മുകളിൽ പറഞ്ഞ രീതിയിൽ ക്രമപ്പെടുത്തുക
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.