പാലക്കാട് നിന്ന് കോവിഡ് രോഗി രക്ഷപ്പെട്ടു; വിവരം പുറത്തായത് ആറു ദിവസത്തിന് ശേഷം

പാലക്കാട്: പാലക്കാട് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച രോഗി രക്ഷപ്പെട്ടു. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് കടന്നു കളഞ്ഞത്. ഈ മാസം അഞ്ചാം തീയതി മുതലാണ് ഇയാളെ കാണാതായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 

വൈറസ് ബാധയേറ്റ ആൾ രക്ഷപ്പെട്ട് ആറു ദിവസത്തിന് ശേഷമാണ് വിവരം പുറം ലോകം അറിഞ്ഞത്. ഇയാൾ അവസാനമായി വിശാഖപട്ടണത്ത് ഉണ്ടായിരുന്നതായി സൈബർ സെല്ലും പൊലീസും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

കഴിഞ്ഞ മാസം 31നാണ് വയറുവേദനയെ തുടർന്ന് മധുര സ്വദേശിയെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവം ശേഖരിച്ച് പരിശോധന നടത്തിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. അന്ന് രാത്രി തന്നെ ലോറിയുമായി ഇയാൾ കടന്നു കളഞ്ഞു. പല തവണ രോഗിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. 

Tags:    
News Summary - Covid Positive Man Escaped in Palakkad Hospital -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.