അധ്യാപിക സ്​കൂളിൽ​ തലകറങ്ങി വീണു; തിരിഞ്ഞുനോക്കാതെ സഹാധ്യാപകർ

ഏറ്റുമാനൂർ: രണ്ടുമാസം ക്വാറൻറീനിൽ കഴിഞ്ഞ അധ്യാപിക പരീക്ഷ വാല്യുവേഷൻ ക്യാമ്പിൽ തലകറങ്ങി ഒരുമണിക്കൂറോളം അവശനിലയിലായിട്ടും കോവിഡ്​ പേടി മൂലം തിരിഞ്ഞുനോക്കാതെ സഹാധ്യാപകർ. വ്യാഴാഴ്​ച ഉച്ചയോടെ വെട്ടിമുകൾ സ​െൻറ്​ പോൾസ് സ്കൂളിലെ പരീക്ഷ വാല്യുവേഷൻ ക്യാമ്പിലാണ് മാഞ്ഞൂർ സ്വദേശിയായ അധ്യാപിക തലകറങ്ങി വീണത്.

രണ്ടുമാസം മുമ്പ്​ കാനഡയിൽനിന്ന്​ എത്തിയ അധ്യാപിക ഹോം ക്വാറൻറീനുശേഷം വ്യാഴാഴ്​ച മുതലാണ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ, അലർജിമൂലം ശരീരത്തിൽ ചൊറിച്ചിലുണ്ടാവുകയും പിന്നീട് തലകറങ്ങുകയുമായിരുന്നു.

എന്നാൽ, വിവരം മറ്റുള്ളവർ അറിഞ്ഞിട്ടും ഇവരെ സഹായിക്കാനോ വേണ്ട പരിചരണം നൽകാനോ ആരും തയാറായില്ല. തുടർന്ന്  അധ്യാപകർതന്നെ വിവരമറിയിച്ചതിനെത്തുടർന്ന് ഒരുമണിക്കൂറിനുശേഷം ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന്​ അസി. മെഡിക്കൽ ഓഫിസർ ഡോ. സജിത് കുമാർ സ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകി.

പിന്നീട് വിവരമറിഞ്ഞെത്തിയ അധ്യാപികയുടെ ഭർത്താവ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രി കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്കുശേഷം വൈകുന്നേരത്തോടെ വിട്ടയച്ചു. 

ഇവർക്ക് കോവിഡ്​ സംബന്ധമായ ഒരു ലക്ഷണവുമില്ലായിരു​െന്നന്നും പൊടി മൂലമുണ്ടായ അലർജിയാണ് കാരണമെന്നും ഡോ. സജിത്കുമാർ പറഞ്ഞു.

Tags:    
News Summary - covid phobia news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.