തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയാൻ നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക് കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിെല ട് രാവന്കൂര് എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിന് എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കു ം. എപിഡമിക്സ് ഡിസീസ് ആക്ടിന് (1897) മലബാര്‍ മേഖലയില്‍ പ്രാബല്യമില്ലാത്ത സാഹചര്യത്തിൽ കൂടിയാണ് പുതിയ ഓര്‍ഡിനന്‍സിന് ഗവർണറോട് ശിപാർശ ചെയ്തത്. നിയമം ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവും 10000 രൂപ പിഴയും അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷിക്കാനും ഒാർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു.
പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് ഇത് കൂടുതല്‍ അധികാരം നല്‍കും. സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാരിന് അടച്ചിടാം. പൊതു-സ്വകാര്യ ട്രാന്‍സ്പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം. സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാം. ഫാക്ടറികള്‍, കടകള്‍, വർക്ഷോപ്പുകള്, ഗോഡൗണുകള്‍ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സര്‍വ്വീസുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പൊലീസിന് നേരിട്ട് കേസെടുക്കാനും ഒാർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു.
കോവിഡ് വ്യാപനം തടയുന്നതിന് സാനിറ്റൈസറുകളും പാരസെറ്റമോളും ഉൾപ്പെടെ എട്ട് വിഭാഗം മരുന്നുകളും ഉല്പാദിപ്പിക്കുന്നതിന് അസംസ്കൃത വസ്തുക്കള്‍ വാങ്ങാൻ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന് ടെണ്ടര്‍ നടപടികളില്‍ നിന്ന് ഇളവ് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.