അമ്മക്ക്​ കോവിഡ്​; 19 ദിവസം പ്രായമായ കുട്ടിയെ കോവിഡ്​ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

ഗാന്ധിനഗർ: 19 ദിവസം പ്രായമായ നവജാത ശിശുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന മാതാവിനൊപ്പം പ്രവേശിപ്പിച്ചു. കോവിഡ് വൈറസ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മണിമല കറിക്കാട്ടൂർ സ്വദേശിനിയുടെ കുട്ടിയെയാണ് ഞായറാഴ്ച വൈകുന്നേരം കോവിഡ്​ വാർഡിൽ  പ്രവേശിപ്പിച്ചത്.

മെയ് 12ന് ദമാമിൽ നിന്ന്​ എത്തിയ യുവതി 13നാണ്​ മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ പ്രസവിച്ചത്​. ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ 19 ന് ഇവരെ ഡിസ്ചാർജ്ജ് ചെയ്തു. രണ്ടാമത്തെ പരിശോധനാ ഫലം പോസറ്റീവ് ആയതിനെ തുടർന്ന് 28 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നവജാത ശിശുവിന് കോവിഡ്​ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് അടുത്ത ദിവസമേ അറിയാനാകൂ. 

Tags:    
News Summary - covid news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.