തിരുവനന്തപുരം: ലോക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതോടെ ബോധവത്കരണ പ്രവർത്തനങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ് ശക്തമാക്കുന്നു. മഴക്കാലം എത്തുകയും ഇതരസംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും പ്രവാസികള്‍ വരുകയും ചെയ്തതോടെ വ്യത്യസ്ത ബോധവത്കരണ പരിപാടികളാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് വഴി ആസൂത്രണം ചെയ്തിട്ടുള്ളത്.
ബ്രേക് ദ ചെയിന്‍ പ്രചാരണപരിപാടികള്‍ കൂടുതല്‍ ആകര്‍ഷകമാക്കി ജനങ്ങളിലേക്കെത്തിക്കും. വിലക്കുകളില്‍ ഇളവുകള്‍ വരുത്തിയെങ്കിലും മാസ്ക് ധരിക്കല്‍, കൈകഴുകല്‍ തുടങ്ങിയവയുടെ പ്രാധാന്യവും ക്വാറൻറീന് കാലത്ത് പാലിക്കേണ്ട നിർദേശങ്ങളും പരമാവധി പ്രചരിപ്പിക്കും.
മഴക്കാലമായതോടെ േകാവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുറവുവരുത്താതെതന്നെ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും ഉൗർജിതമാക്കി. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും പ്രതിരോധപ്രവര്‍ത്തനങ്ങൾക്ക് പ്രാപ്തരാക്കുകയും മരുന്നുകള്‍, മനുഷ്യവിഭവശേഷി എന്നിവ നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍, പാലിയേറ്റിവ് കെയറിലുള്ള രണ്ട് ലക്ഷത്തോളം വരുന്ന ആളുകള്‍, അമ്പത് ലക്ഷം വയോജനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.