കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കുന്നുകര: കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തെക്കെ അടുവാശ്ശേരി പേരേപ്പറമ്പില്‍ ( പീടികപ്പറമ്പില്‍ ) അഹമ്മദുണ്ണിയാണ് ( 65 ) മരിച്ചത്. പരേതരായ കൊച്ചുണ്ണി - കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. വര്‍ഷങ്ങളായി ആസ്മ രോഗ ബാധിതനായ അഹമ്മദുണ്ണി മൂന്ന് മാസത്തിലധികമായി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രോഗം മൂര്‍ജിച്ചതിനത്തെുടര്‍ന്ന് ചാലാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുള്ള പ്രാഥമിക പരിശോധനയില്‍ കോവിഡ് ബാധ കണ്ടത്തെി. എന്നാല്‍ കോവിഡ് പിടിപെട്ടതിന്‍െറ ഉറവിടം ഇനിയും കണ്ടത്തൊനായിട്ടില്ല. തുടര്‍ന്നാണ് ബുധനാഴ്ച രാത്രിയോടെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയും ചെയ്തത്. എന്നാല്‍ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍.ഐ.വി ലാബിലേക്കയച്ചിരിക്കുകയാണ്.

ആശുപത്രിയില്‍ നിന്ന് വൈകിട്ടോടെ എത്തിച്ച മൃതദേഹം പാലപ്രശ്ശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ പൊലീസിന്‍െറയും ആരോഗ്യവകുപ്പ് അധികൃതരുടെയും മറ്റും സാന്നിധ്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഖബറടക്കും.

ഭാര്യ: പാറക്കടവ് കൊച്ചുകടവ് പ്ളാക്കല്‍ കുടുംബാംഗം ഫാത്തിമ. മക്കള്‍: അനീഷ്, അന്‍സാര്‍, അബീന. മരുമക്കള്‍: റംലത്ത്, അയിഷ തസ്നി, കബീര്‍. സഹോദരങ്ങള്‍: പരേതനായ മൊയ്തീന്‍കുഞ്ഞ്, അലി, അബ്ദുല്‍കരീം, ഖദീജബീവി, നബീസ, റംലത്ത്. അതിനിടെ രോഗാസന്ന സമയത്ത് പരേതനെ സന്ദര്‍ശിച്ച ബന്ധുക്കളും അയല്‍വാസികളുമടക്കം 100ഓളം പേര്‍ നിരീക്ഷണത്തിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.