???????? ????????? ?????? ?????????? ??????? ???????? ???? ??????? ??????????? ????????????

കോവിഡ്​ ബാധിച്ച്​ മരിച്ച ഹുസൈ​​ന് ജന്മനാട്​ വിടനൽകി 

ഇരിക്കൂർ (കണ്ണൂർ): കോവിഡ്​ ബാധിച്ച്​ മരിച്ച ഇരിക്കൂർ നടുക്കണ്ടി ആയിഷ മൻസിലിൽ ഹുസൈ​​ന്​ (നടുക്കണ്ടി ഉച്ചൂക്ക -77)​ ജന്മനാട്​ വിടനൽകി. മൃതദേഹം സുരക്ഷാ ചട്ടങ്ങൾ പാലിച്ച്​ ഇരിക്കൂർ പുഴയോരത്തെ ഖബർസ്​ഥാനിലാണ്​ ഖബറടക്കിയത്​. 

ഒമ്പതാം തീയതി മുംബൈയിൽനിന്ന്​ കുടുംബസമേതം നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെ ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെതുടർന്ന്​ അടുത്ത ദിവസം കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്​ച ആരോഗ്യനില മോശമായതിനാൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11ഓടെയാണ്​ മരണപ്പെട്ടത്​. തുടർന്ന്​ നടത്തിയ കോവിഡ്​ പരിശോധനയിലാണ്​ ഫലം പോസിറ്റിവായത്​. കണ്ണൂർ ജില്ലയിലെ മൂന്നാമത്തെ കോവിഡ്​ മരണമാണിത്​. മൃതദേഹം ഖബറടക്കുന്നതിന്​ ടീം വെൽഫെയർ, ഐ.ആർ.ഡബ്ല്യു വളൻറിയർമാർ നേതൃത്വം നൽകി.

 

Full View

കെ.സി. ആയിഷയാണ്​ മരിച്ച ഹുസൈ​​​​െൻറ ഭാര്യ. മക്കൾ: കെ.സി. റാബിയ (മുംബൈ), അബ്​ദുൽ റാസിക്, മുഹമ്മദ് റാഫി (ഇരുവരും ദുബൈ), റളീന, റൈഹാനത്ത്, റഫീന. മരുമക്കൾ: മൊയ്​തീൻ (മുംബൈ), എ.പി. ഷമീന (ആയിപ്പുഴ), ഷർമിന, അബ്​ദുൽ ഷുക്കൂർ (ആരോഗ്യവകുപ്പ്​, കാഞ്ഞിരോട്), ഫിറോസ് (വ്യാപാരി, ആയിപ്പുഴ), മിഖ്​​ദാദ് (റസ്​റ്റാറൻറ്​, പാലം സൈറ്റ്, ഇരിക്കൂർ). സഹോദരങ്ങൾ: പരേതരായ പോക്കർ, അബ്​ദുല്ല, ഫാത്തിമ. 

Tags:    
News Summary - covid death irikkur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.