Posted On
date_range Updated On
date_range കൽപറ്റ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
കൽപറ്റ: വയനാട് ജില്ലയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു. കൽപറ്റ കൃപ ആശുപത്രിക്ക് സമീപം ചാത്തോത്ത് വയൽ അലവിക്കുട്ടി ഹാജി (65) ആണ് മരിച്ചത്. കൽപറ്റ നഗരത്തിലെ കോഴിക്കച്ചവടക്കാരനായിരുന്നു.
കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു ഉച്ചയോടെയായിരുന്നു മരണം. മക്കൾ :ജംഷീർ, റിയാസ്. ഇതോടെ വയനാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.