കോവിഡ് മരണം: ആസിയയുടെ മൃതദേഹം ഖബറടക്കി -VIDEO

കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച കണ്ണൂർ ധർമടം സ്വദേശി ആസിയയുടെ മൃതദേഹം  കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തിൽ സംസ്കരിച്ചു. 

കോവിഡ് പ്രോേട്ടാകാൾ പ്രകാരം ചൊവ്വാഴ്ച ഉച്ചക്ക് 12.45 ഒാടെയാണ് ഖബറടക്ക നടപടികൾ പൂർത്തിയായത്. 

ബന്ധുക്കളെല്ലാം ക്വാറൻറയിനിലും കോവിഡ് സ്ഥിരീകരിച്ചവരുമായതിനാൽ നാട്ടുകാരായ നജീബ്, റഷീദ്, മൻസൂർ, നസീർ എന്നിവരും കോവിഡ് സന്നദ്ധപ്രവർത്തകൻ ഫഹദ്, കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരം നടത്തിയത്. 

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് 62 കാരിയായ ആസിയ കോഴിേക്കാട് മെഡി. കോളജിൽ മരിച്ചത്. ഇവരുടെ മക്കളും ഭർത്താവുമുൾപെടെ  വീട്ടിൽ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

നേരത്തെ കണ്ണൂരിലെ സഹകരണ  ആശുപത്രിയിലും കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലും  ചികിൽസയിലായിരുന്നു. കോഴിക്കോട്ട് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്.

Full View
Tags:    
News Summary - Covid Death Asiya Dead body Burred-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.