തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന​തി​നി​ടെ രാ​മ​ച​ന്ദ്ര​ൻ വ്യാ​പാ​ര​ശാ​ല​യി​ലെ 61 ജീ​വ​ന​ക്കാ​ർ​ക്കു​കൂ​ടി കോ​വി​ഡ്. അ​ട്ട​ക്കു​ള​ങ്ങ​ര രാ​മ​ച​ന്ദ്ര​ൻ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ന​ഗ​ര​ത്തി​ലെ പാ​ർ​പ്പി​ട കേ​ന്ദ്ര​ത്തി​ൽ ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്ന​വ​രാ​ണ് ജീ​വ​ന​ക്കാ​ർ. 

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 218 ആ​യി. ര​മാ​ച​ന്ദ്ര​നി​ലെ ജീ​വ​ന​ക്കാ​രി​ൽ ഏ​റെ​പ്പേ​രും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വ​നി​ത​ക​ളാ​ണ്. നേ​ര​ത്തെ ലോ​ക്ഡൗ​ൺ ക​ഴി​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ ക​ട​യി​ലേ​ക്ക് എ​ത്തി​ച്ച​പ്പോ​ൾ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​വ​ർ ഒ​ന്നി​ച്ച് ഒ​രു​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​തി​നാ​ൽ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത ഏ​റെ​യാ​ണ്. ന​ഗ​ര​ത്തി​ലു​ള്ള​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്. 

Tags:    
News Summary - Covid cases in trivandrum-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.