ഒറ്റദിവസം 10,000 കടന്ന്​ ​കോവിഡ്​ ബാധിതർ; മരണം 396

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 10,000ത്തിൽ അധികം പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 10,956 കേസുകളാണ്​ പുതുതായി റിപ്പോർട്ട്​ ​ചെയ്​തത്​. ഒറ്റ ദിവസം 10,000 ത്തിൽ അധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ഇതാദ്യമാണ്​. 396 മരണവും റിപ്പോർട്ട്​ ചെയ്​തു. ഇ​േതാടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 2,97,535 ആയി. 1,41,842 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. രോഗം ഭേദമായവർ 1,47195. 

കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ത്യ നാ​ലാം​സ്​​ഥാ​ന​ത്തെത്തി. റഷ്യ, ബ്രസീൽ, അമേരിക്ക എന്നീ രാജ്യങ്ങൾ മാത്രമാണ്​ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയെക്കാൾ മുന്നിലുള്ളത്​.
പ​ത്തു​ദി​വ​സ​ത്തി​ന​കം 90,000ത്തി​ലേ​റെ രോ​ഗി​ക​ളു​ടെ വ​ർ​ധ​ന. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ 9996 ​പു​തി​യ രോ​ഗി​ക​ളും 357 മ​ര​ണ​വു​മു​ണ്ടാ​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന എ​ണ്ണ​മാ​ണി​ത്. 

രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​തി​ക്കു​ക​യാ​ണെ​ങ്കി​ലും മ​ര​ണ​നി​ര​ക്ക്​ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും കു​റ​വാ​ണ്​ ഇ​ന്ത്യ​യി​ൽ, 2.8 ശ​ത​മാ​നം. ഇ​ന്ത്യ​യി​ലെ കോ​വി​ഡ്​ രോ​ഗി​ക​ൾ, മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ​വ​രാ​യ​തു​കൊ​ണ്ടാ​ണ്​ മ​ര​ണ​നി​ര​ക്ക്​ കു​റ​ഞ്ഞ​ത്​ എ​ന്നാ​ണ്​ നി​ഗ​മ​നം.

അതിനിടെ, രാ​ജ്യ​ത്ത്​ 30ശതമാനം ജ​ന​ങ്ങ​ൾ​ക്ക്​​ വരെ കോ​വി​ഡ്​ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​​ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ (ഐ.​സി.​എം.​ആ​ർ) മു​ന്ന​റി​യി​പ്പ് നൽകി. രോ​ഗ​ബാ​ധ മാ​സ​ങ്ങ​ൾ നീ​ളും. ന​ഗ​ര​ങ്ങ​ളി​ലെ ചേ​രി​ക​ളി​ലാ​ണ്​ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലെ​ന്ന്​ 83 ജി​ല്ല​ക​ളി​ലെ 26,400 പേ​രി​ൽ ന​ട​ത്തി​യ സീ​റോ സ​ർ​വേ വി​വ​രം​ വെ​ളി​പ്പെ​ടു​ത്തി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ബ​ൽ​റാം ഭാ​ർ​ഗ​വ പ​റ​ഞ്ഞു. 


 

Tags:    
News Summary - Covid Cases In 24 Hours Cross 10,000 Mark -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.