പൊലീസ് അക്കാദമിയിൽ കോവിഡ് വ്യാപനം: 47 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

തൃശൂർ: രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ ട്രെയിനിമാർക്ക് കോവിഡ്. 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ മറ്റ് ട്രെയിനിംഗ് ബാച്ചുകളിലെ വനിതാ ട്രെയിനികളായ 14 പേർക്കും ഒമ്പത് ഉദ്യോഗസ്ഥരുമടക്കം 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അക്കാദമി കോവിഡ് സെൽ അധികൃതർ പറഞ്ഞു.

എസ്.ഐ ട്രെയിനിമാരായി 167 പേരാണുള്ളത്. രോഗം സ്ഥിരീകരിച്ച ബാച്ചുകളിൽ ഉള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എസ്.ഐ ട്രെയിനിമാർ ഉൾപ്പടെ 667 പേർക്കാണ് പരിശീലനം നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 554 പേരയും രണ്ടാം ഘട്ടത്തിൽ മറ്റുള്ളവരെയും പരിശോധനയ്ക്ക് വിധേരാക്കിയപ്പോഴാണ് രോഗാബധ കണ്ടെത്തിയത്.

കോവിഡ് വ്യാപന സാഹചര്യത്തിൽ ഇവർക്ക് സ്റ്റേഷനുകളിൽ ഡ്യൂട്ടി നൽകിയിരുന്നതിനാൽ ഇപ്പോഴാണ് നിർത്തിവെച്ച പരിശീലനം ആരംഭിച്ചത്. ഓണത്തിന് പോലും അവധി അനുവദിച്ചിരുന്നില്ല.

Tags:    
News Summary - covid at the police academy: covid for 47 people, including trainees and officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.