കോവിഡ്​: കാസർകോട് 17പേർ ആശുപത്രി വിടുന്നു

കാസർകോട്: കാസർകോട് ജില്ലയിൽ നേരത്തേ കോവിഡ്​ 19 സ്ഥിരീകരിച്ചിരുന്ന 17പേർ രോഗംഭേദമായതിനെ തുടർന്ന്​ ആശുപത്രി വിടുന്നു. ആറുപേർ ജില്ലാ ആശുപത്രിയിൽ നിന്നും മൂന്നുപേർ കാസർകോട് ജനറൽ ആശുപത്രിയിൽ നിന്നും എട്ടുപേർ പരിയാരം മെ ഡിക്കൽ കോളജിൽ നിന്നുമാണ് പുറത്തിറങ്ങുന്നത്​. ഇവരിൽ 10പേർക്ക് സമ്പർക്കം വഴിയാണ്​ കോവിഡ് പകർന്നതെന്ന് െകാറോണ സെല്ലിൽ നിന്ന്​ അറിയിച്ചു.

കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിൽ കാസർകോട് ജില്ലക്കാരായ 138 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് 10 കോവിഡ് ബാധിതരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്നുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഒരാളും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എട്ടുപേരും രോഗം ഭേദമായി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ഡോ. എ.വി. രാംദാസ് അറിയിച്ചു.

ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 160 പേരിൽ ഇനി 138 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 22 കോവിഡ് ബാധിതരുടെ ഫലം നെഗറ്റീവായി. വെള്ളിയാഴ.ച രാവിലെ 11 മുതൽ ഇവരെ വിട്ടയച്ചു തുടങ്ങി. വൈകീട്ട് കൂടുതൽ പേരുടെ നെഗറ്റിവ് ഫലം പ്രതീക്ഷിക്കുന്നതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

Tags:    
News Summary - covid 19W kasarkode 17 patients discharged -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.