കോവിഡ് ബാധിതരായ ദുബൈ പ്രവാസികളുമായി ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കണം- വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കേരളത്തില്‍ സ്ഥിരീകരിച്ച കോവിഡ്19 രോഗികളില്‍ ഭൂരിപക്ഷവും ദുബൈയില്‍ നിന്നുള്ള പ്രവാസികളായതിന ാല്‍ അത്തരം രോഗികളുമായി ബന്ധപ്പെട്ട വ്യക്തികളെ നാട്ടിലെത്തിച്ച് പ്രത്യേക നിരീക്ഷണത്തിലാക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളളണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം.

കൊറോണ വൈറസിൻെറ ചെയിന്‍ ബ്രേക്ക് ചെയ്യുന്നതിന് അത്തരം വ്യക്തികളെ ക്വാറ​ൈൻറൻ ചെയ്ത് നിരീക്ഷണത്തില്‍ വെയ്‌ക്കേണ്ടതുണ്ട്. ഇതിനായി കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിദേശ കാര്യ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തണം.

യു.എ.ഇ സര്‍ക്കാരുമായി നയതന്ത്ര നീക്കങ്ങളിലൂടെ ഇത്തരം വ്യക്തികളെ നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്​ ചൂണ്ടിക്കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ്​ മുഖ്യമന്ത്രിക്ക് കത്തയച്ചു.

LATEST VIDEO

Full View
Tags:    
News Summary - covid 19: welfare party -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.